ഗംഗാവരം തുറമുഖവും അദാനി ​ഗ്രൂപ്പിലേക്ക്: റെഗുലേറ്ററി ഫയലിംഗിൽ പദ്ധതി വ്യക്തമാക്കി കമ്പനി

Web Desk   | Asianet News
Published : Mar 04, 2021, 10:06 PM ISTUpdated : Mar 04, 2021, 10:16 PM IST
ഗംഗാവരം തുറമുഖവും അദാനി ​ഗ്രൂപ്പിലേക്ക്: റെഗുലേറ്ററി ഫയലിംഗിൽ പദ്ധതി വ്യക്തമാക്കി കമ്പനി

Synopsis

ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസിന്റെ സഹസ്ഥാപനമാണ് വിൻഡി ലേക്സൈഡ് ഇൻവെസ്റ്റ്മെൻറ്.

വിശാഖപട്ടണം: ഗംഗാവരം തുറമുഖ കമ്പനിയിലെ (ജിപിഎൽ) വിൻഡി ലേക്സൈഡ് ഇൻവസ്റ്റ്മെന്റ്സിന്റെ 31.5 ശതമാനം ഓഹരി 1,954 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇഇസെഡ്) പ്രഖ്യാപിച്ചു. ഏറ്റെടുക്കൽ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റെഗുലേറ്ററി ഫയലിംഗിൽ അദാനി പോർട്ട്സ് പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള കമ്പനിയുടെ ഉപഭോക്താക്കളെ സേവിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുക്കാനായി തുറമുഖ, ലോജിസ്റ്റിക് ശൃംഖല നിർമിക്കുന്നതിനായുളള തുടർച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ജിപിഎൽ ഏറ്റെടുക്കൽ എന്ന് സിഇഒയും മുഴുവൻ സമയ ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു.

ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസിന്റെ സഹസ്ഥാപനമാണ് വിൻഡി ലേക്സൈഡ് ഇൻവെസ്റ്റ്മെൻറ്. 163 ദശലക്ഷം ഷെയറുകളെ (31.5 ശതമാനം) ഓഹരി ഒന്നിന് 120 രൂപ നിരക്കിൽ APSEZ ഏറ്റെടുക്കും, ഇതിന് 1,954 കോടി രൂപ മൂല്യം കണക്കാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള 12 സ്ഥലങ്ങളിലായി സാന്നിധ്യമുളള അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ വിപണി വിഹിതം ഈ ഏറ്റെടുക്കലോടെ 30 ശതമാനമായി ഉയരും

64 ദശലക്ഷം ടൺ (എംടി) ശേഷിയുള്ള ജിപിഎൽ വിശാഖപട്ടണം തുറമുഖത്തിനടുത്താണ്. 200,000 ഡെഡ് വെയ്റ്റ് ടൺ (ഡി ഡബ്ല്യുടി) വരെ പൂർണ്ണമായും ഭാരം നിറച്ച സൂപ്പർ കേപ്പ് വലുപ്പമുള്ള ഷിപ്പുകളെ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള തുഖമുഖമാണിത്. എല്ലാ കാലാവസ്ഥയിലും പ്രവർത്തന ശേഷിയുളള, ഡീപ്പ് വാട്ടർ, മൾട്ടി പർപ്പസ് തുറമുഖമാണിത്.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ