പ്രവര്‍ത്തന ലാഭത്തില്‍ വന്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്

Web Desk   | Asianet News
Published : Feb 14, 2020, 10:58 AM IST
പ്രവര്‍ത്തന ലാഭത്തില്‍ വന്‍ നേട്ടം കൊയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്

Synopsis

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അറ്റാദായം 679.8 കോടി രൂപയായി. 

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന് പ്രവര്‍ത്തന വരുമാനത്തില്‍ വന്‍ വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തനത്തില്‍ 40 ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. 3,124.34 കോടിയാണ് ആറ് മാസത്തെ വരുമാനം. 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അറ്റാദായം 679.8 കോടി രൂപയായി. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 177.3 കോടി രൂപയായിരുന്നു. 

കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തന വരുമാനം ഈ വര്‍ഷം 5,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നും എയര്‍ ഇന്ത്യ എക്സപ്രസ് സിഇഒ കെ ശ്യാംസുന്ദര്‍ പറഞ്ഞു. 2019 ഡിസംബര്‍ അവസാനം പ്രവര്‍ത്തന വരുമാനം വര്‍ധിച്ച് 4,235 കോടി രൂപയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ