കാഞ്ഞിരപ്പള്ളിയ്ക്ക് ഷോപ്പിങിന്റെ പുത്തന്‍ അനുഭവം പകരാന്‍ അജ്മല്‍ ബിസ്മി; ഉദ്ഘാടനം നാളെ

By Web TeamFirst Published Oct 8, 2021, 9:59 AM IST
Highlights

ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആന്റ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനുളള സുവർണാവസരം ഒരുക്കിക്കൊണ്ടാണ് കാഞ്ഞിരപ്പള്ളി ഷോറൂം ഉപഭോക്താക്കളിലേക്കെത്തുന്നത്. 

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പ്രവർത്തനം ഒക്ടോബർ 9 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആരംഭിക്കുന്നു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും ഷോറൂമിന്റെ പ്രവർത്തനം. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആന്റ് വിൻ ഓഫറിലൂടെ 10  സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനുളള സുവർണാവസരം ഒരുക്കിക്കൊണ്ടാണ് കാഞ്ഞിരപ്പള്ളി ഷോറൂം ഉപഭോക്താക്കളിലേക്കെത്തുന്നത്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് , സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവയ്ക്ക് മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ടിവികൾക്ക് 40% വരെ വിലക്കുറവും ലാപ്ടോപ്പുകൾക്ക് 30% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. എൽജി, സാംസങ്ങ്, വോൾട്ടാസ്, കാരിയർ,  ഫോബ്സ്, ലോയ്ഡ്, ഇംപെക്സ്, ഗോദറേജ്, ഡയ്കിൻ, പാനാസോണിക്, വേൾപൂൾ,  ആപ്പിൾ, ഷവോമി, ഓപ്പൊ, വിവൊ  തുടങ്ങിയ ലോകോത്തര ബ്രാന്റുകളേയാണ് ഇതിനായി അണിനിരത്തിയിരിക്കുന്നത്. കൂടാതെ, പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ  ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് ക്യാഷ്ബാക്കായും ലഭിക്കുന്നതാണ്. ആകർഷകമായ എക്സ്ചേഞ്ച് ഒാഫറുകളും ലഭ്യമാണ്. ഇതിനുപുറമേ സ്മാർട്ട്ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ബാഗ്, ഹെഡ്ഫോൺ, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഷോറൂമിനോടനുബന്ധിച്ച് വിശാലമായ പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഒാഫറുകൾ ഒക്ടോബർ 20 വരെ വരെ ലഭിക്കുന്നതാണെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ വി. എ. അജ്മൽ അറിയിച്ചു.

click me!