വന്‍ പ്രതീക്ഷകളോടെ കേരളം കാത്തിരിക്കുന്നു; പദ്ധതികള്‍ നിക്ഷേപത്തിന്റേയും തൊഴിലവസരത്തിന്റേയും അടിസ്ഥാനത്തില്‍

Web Desk   | Asianet News
Published : Jan 08, 2020, 03:26 PM IST
വന്‍ പ്രതീക്ഷകളോടെ കേരളം കാത്തിരിക്കുന്നു; പദ്ധതികള്‍ നിക്ഷേപത്തിന്റേയും തൊഴിലവസരത്തിന്റേയും അടിസ്ഥാനത്തില്‍

Synopsis

കേരളത്തിൽ നിക്ഷേപം നടത്തുമ്പോൾ എന്ന ആശയത്തിലൂന്നിയാണ് അസെൻഡ് 2020 വിഭാവനം ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം: കൊച്ചി അമ്പലമുകളിൽ 1864 കോടി രൂപ മുതൽമുടക്കുള്ള പെട്രോകെമിക്കൽ പാർക്ക് അടക്കമുള്ള വൻപദ്ധതികളാണ് അസെൻഡ് 2020ൽ സർക്കാർ അവതരിപ്പിക്കുക. നിക്ഷേപത്തിന്റേയും തൊഴിലവസരത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പദ്ധതികൾ അവതരിപ്പിക്കുകയെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.     

കേരളത്തിൽ നിക്ഷേപം നടത്തുമ്പോൾ എന്ന ആശയത്തിലൂന്നിയാണ് അസെൻഡ് 2020 വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ മലപ്പുറം എന്നിവിടങ്ങളിൽ സംയോജിത ഖര മാലിന്യസംസ്കരണ സംവിധാനം, കൊച്ചി തുറമുഖത്തിന് സമീപം ലോജിസ്റ്റിക് പാർക്ക്, പുതുവൈപ്പിൽ 300 കോടി രൂപയുടെ ക്രയോജനിക് വെയർ ഹൗസ് തുടങ്ങിയ വൻകിട പദ്ധതികൾക്ക് നിക്ഷേപകരെ തേടുകയാണ് അസെൻഡിന്റെ ലക്ഷ്യം. ടൂറിസം വികസനത്തിന് ഇടുക്കിയിൽ 100 ഏക്കറിൽ പദ്ധതികൾ, മൂന്നാറിൽ റോപ്പ്‍വേ തുടങ്ങിയ പദ്ധതികളും അസെൻഡിൽ അവതരിപ്പിക്കും.

അടിക്കടിയുള്ള ഹർത്താലിനോടും പണിമുടക്കിനോടും വ്യവസായലോകം നേരത്തേ തന്നെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പൊതുപണിമുടക്ക് ആഗോളനിക്ഷേപസംഗമത്തെ ബാധിക്കില്ലെന്ന് സംഘാടകർ ഉറപ്പുനൽകുന്നു. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ പ്രദർശനവും സംഗമത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ട്.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ