മാർച്ച് പാദത്തിൽ നഷ്ടം നേരിട്ട് അശോക് ലെയ്‌ലാൻഡ്: ധനവിപണിയിലെ ഇടിവ് ബാധിച്ചുവെന്ന് കമ്പനി

Web Desk   | Asianet News
Published : Jun 26, 2020, 02:40 PM IST
മാർച്ച് പാദത്തിൽ നഷ്ടം നേരിട്ട് അശോക് ലെയ്‌ലാൻഡ്: ധനവിപണിയിലെ ഇടിവ് ബാധിച്ചുവെന്ന് കമ്പനി

Synopsis

"ലോകമെമ്പാടും, ഇന്ത്യയിലും COVID-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മൂലം ധനവിപണിയിൽ ഗണ്യമായ ഇടിവും അസ്ഥിരതയും സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യവും സൃഷ്ടിച്ചു," അശോക് ലെയ്‌ലാൻഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

മുംബൈ: 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിക്ക് 57 കോടി രൂപയുടെ നഷ്ടമുണ്ടായതായി അശോക് ലെയ്‌ലാൻഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 653 കോടി രൂപയുടെ ലാഭമുണ്ടായ സ്ഥാനത്താണ് ഈ വരുമാന ഇടിവ്. കൊവിഡ് -19 നെ തുടർന്നുളള ലോക്ക്ഡൗണുകളുടെയും തുടർന്നുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ തളർച്ചയുടെയും ഫലമായി അശോക് ലെയ്‌ലാൻഡിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3,814 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം 8,723 കോടിയായിരുന്നു. 

"ലോകമെമ്പാടും, ഇന്ത്യയിലും COVID-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മൂലം ധനവിപണിയിൽ ഗണ്യമായ ഇടിവും അസ്ഥിരതയും സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യവും സൃഷ്ടിച്ചു," അശോക് ലെയ്‌ലാൻഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

2019-20 സാമ്പത്തിക വർഷത്തിൽ അശോക് ലെയ്‌ലാൻഡിന്റെ വരുമാനം 17,467 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 29,055 കോടി രൂപയായിരുന്നു. 1,983 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 240 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ