രാജ്യത്ത് ആയിരം റീടെയ്ല്‍ പോയിന്റുകള്‍ തുറക്കാന്‍ അസുസ്

By Web TeamFirst Published Dec 27, 2020, 10:37 PM IST
Highlights

പിസി സെഗ്മെന്റില്‍ സെപ്റ്റംബര്‍ പാദത്തിലെ കണക്ക് പ്രകാരം 7.5 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.
 

കൊച്ചി: രാജ്യത്ത് അടുത്ത വര്‍ഷം ആയിരം റീടെയ്ല്‍ പോയിന്റുകള്‍ തുറക്കുമെന്ന് അസുസ് ഇന്ത്യ. നിലവില്‍ ആറായിരത്തിലേറെ റീടെയ്ല്‍ പോയിന്റുകള്‍ കമ്പനിക്കുണ്ട്. ഇതില്‍ 1100 എണ്ണം സ്വന്തവും 5000 എണ്ണം ഡീലര്‍ ഷോപ്പുകളുമാണ്.പിസി സെഗ്മെന്റില്‍ സെപ്റ്റംബര്‍ പാദത്തിലെ കണക്ക് പ്രകാരം 7.5 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. 2020 ഒക്ടോബര്‍ മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം വളര്‍ച്ച നേടിയെന്ന് കമ്പനി പറയുന്നു. 

പുതുതായി രാജ്യത്ത് തുറക്കാന്‍ പോകുന്ന ആയിരം റീടെയ്ല്‍ പോയിന്റുകളില്‍ 80 എണ്ണം അസുസിന്റെ എക്‌സ്‌ക്ലുസീവ് ഷോപ്പുകളായിരിക്കും. നിലവില്‍ 120 എണ്ണം ഉള്ളത് ഇതോടെ 200 ആയി ഉയരും. അസുസിന്റെ പ്രീമിയം ഷോപ്പുകളുടെ എണ്ണം 2000 ആക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ കമ്പനിക്ക് രാജ്യത്തെമ്പാടുമായി 1100 പ്രീമിയം ഷോപ്പുകളാണ് ഉള്ളത്.
 

click me!