ഒരു യുഗത്തിന്റെ അന്ത്യം: അറ്റ്‍ലസ് സൈക്കിൾ കമ്പനി ഇന്ത്യയിലെ അവസാന പ്ലാന്റും അടച്ചു

By Web TeamFirst Published Jun 5, 2020, 11:54 PM IST
Highlights

കമ്പനി താത്കാലികമായാണ് അടയ്ക്കുന്നതെന്നും കമ്പനിയുടെ പക്കലുള്ള അധിക ഭൂമി വിറ്റ് കിട്ടുന്ന 50 കോടി രൂപ ഉപയോഗിച്ച് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നും സിഇഒ എൻപി സിങ് റാണ വ്യക്തമാക്കി.

ദില്ലി: ഒരു തലമുറയുടെ സൈക്കിൾ സവാരിയുടെ മറുപേരാണ് അറ്റ്‍ലസ് സൈക്കിൾ കമ്പനി. ഇനി മുന്നോട്ട് പോകാൻ പണമില്ലെന്ന് വ്യക്തമാക്കി രാജ്യത്തെ അവസാന സൈക്കിൾ നിർമ്മാണ കേന്ദ്രവും അടച്ചുപൂട്ടി. ദില്ലിക്കടുത്ത് സഹിബാബാദിലെ നിർമ്മാണ യൂണിറ്റാണ് അടച്ചത്. കമ്പനി താത്കാലികമായാണ് അടയ്ക്കുന്നതെന്നും കമ്പനിയുടെ പക്കലുള്ള അധിക ഭൂമി വിറ്റ് കിട്ടുന്ന 50 കോടി രൂപ ഉപയോഗിച്ച് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നും സിഇഒ എൻപി സിങ് റാണ വ്യക്തമാക്കി.

ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിനാണ് കമ്പനി രാജ്യത്തെ അവസാന നിർമ്മാണ യൂണിറ്റും അടച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന 431 ജീവനക്കാരെയും പിരിച്ചുവിട്ടു. എന്നാൽ ഇവർക്ക് 50 ശതമാനം അടിസ്ഥാന ശമ്പളവും ഡിഎയും വരും ദിവസങ്ങളിലും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ യൂണിറ്റാണ് അടച്ചത്. 1989 ലാണ് ഇത് തുറന്നത്. പ്രതിമാസം രണ്ട് ലക്ഷത്തോളം സൈക്കിൾ നിർമ്മിക്കാറുണ്ടായിരുന്നു ഇവിടെ. മുൻകൂർ നോട്ടീസ് നൽകാതെയാണ് നിർമ്മാണ പ്ലാന്റ് അടച്ചതെന്ന് ജീവനക്കാർ ആരോപിച്ചു. 
 

click me!