പരമ്പര്യത്തിനും പ്രൗഢിക്കും മാറ്റുകൂട്ടുന്ന ആന്റിക്ക് ആഭരണങ്ങൾ

By Web TeamFirst Published May 11, 2021, 6:55 PM IST
Highlights

നമ്മുടെ പാരമ്പര്യത്തിനിണങ്ങുന്ന പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വ്യത്യസ്തമായ ആന്റിക്ക് ആഭരങ്ങളുടെ വിപുലമായ ശ്രേണിയാണ് ഭീമ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത ഡിസൈനുകൾ അതേ ശ്രദ്ധയോടെ പുനർനിർമ്മിക്കുന്നതിൽ ഭീമ കാണിക്കുന്ന ശ്രദ്ധ പ്രത്യേകം എടുത്ത് പറയേണ്ടതാണ്

ഭംഗിക്കൊപ്പം പ്രൗഢിയുമേകുന്നവയാണ് ആന്റിക്ക് ആഭരണങ്ങൾ. സ്വർണ്ണാഭരണങ്ങളെക്കുറിച്ച് നല്ല അറിവുള്ള ഒരാളോട് ആന്റിക്ക് ആഭരണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ആന്റിക്ക് ആഭരണങ്ങളുടെ ഡിസൈനും അത് കൈയ്യിൽ എടുക്കുമ്പോൾ ഉള്ള അനുഭൂതിയും അത് ധരിക്കുന്ന വ്യക്തിയെ ആ ആഭരണങ്ങൾ ഡിസൈൻ ചെയ്യപ്പെട്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് ധാരാളമാണ്.

കാഴ്ചയിലെ പൗരാണികത്വവും പ്രൗഢിയുമാണ് ആന്റിക്ക് ആഭരണങ്ങളെ ആ പേരിന് അർഹമാക്കുന്നത്. പരമ്പരാഗത വിവാഹങ്ങളിലും ചടങ്ങുകളിലും എല്ലാം ഏറെ പ്രചാരം നേടിയിട്ടുള്ള ഈ ആഭരണങ്ങൾക്ക് ഗതകാല ചരിത്ര സ്മരണകൾ ഉണർത്തുന്ന സിനിമകളുടെ വരവ് കൂടുതൽ പ്രാധാന്യം എകിയിട്ടുണ്ട്. നമ്മുടെ പാരമ്പര്യത്തിനിണങ്ങുന്ന പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വ്യത്യസ്തമായ ആന്റിക്ക് ആഭരങ്ങളുടെ വിപുലമായ ശ്രേണിയാണ് ഭീമ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത ഡിസൈനുകൾ അതേ ശ്രദ്ധയോടെ പുനർനിർമ്മിക്കുന്നതിൽ ഭീമ കാണിക്കുന്ന ശ്രദ്ധ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

ഏറെ പ്രചാരമുള്ള ആന്റിക്ക് ആഭരണ ഡിസൈനുകളിൽ ഒന്നാണ് ലക്ഷ്മി നെക്‌ലേസ്. ഭാരതീയ പുരാണങ്ങളിലെ ധനദേവതയായ ലക്ഷ്മി ദേവിയുടെ രൂപത്തിന് ചുറ്റും മനോഹരമായ പൂക്കൾ കൂടി ചേരുന്ന ഈ ആഭരണം ദേവിക്കുള്ള പുഷ്പാർച്ചന പോലെ അനുഭവപ്പെടുന്നു. മനോഹരമായി പതിപ്പിച്ചിട്ടുള്ള കല്ലുകൾ ഈ മലയുടെ തിളക്കം കൂട്ടുന്നു. മാറ്റ് ഫിനിഷിലുള്ള ഈ നെക്‌ലേസ് പാരമ്പരാഗത സിൽക്ക് ശരിക്കൊപ്പം ഏറെ ചേരുന്ന ആഭരണങ്ങളിൽ ഒന്നാണ്.

ആന്റിക്ക് ആഹാരങ്ങളിലെ മറ്റൊരു തരംഗം പൂക്കളുടെ ഡിസൈനുകളിൽ വരുന്ന ആഭരണങ്ങളാണ്. താമര പൂക്കളുടെ മനോഹരമായ ഡിസൈനുകൾ കൊണ്ടാണ് ഭീമ തങ്ങളുടെ പ്രധാനപ്പെട്ട ഫ്ലോറൽ ഡിസൈനിലുള്ള ആന്റിക്ക് നെക്‌ലേസ് പണിതീർത്തിട്ടുള്ളത്. ഇതിൽ പതിപ്പിച്ചിട്ടുള്ള കല്ലുകൾ കൂടി ചേരുന്നതോടെ ഈ ആഭരണം ആന്റിക്ക് ആഭരണങ്ങളിലെ ഒരു മാസ്റ്റർപീസ് ആയി മാറുന്നു. പരമ്പരാഗത വസ്ത്രധാരണ രീതികൾക്ക് ഏറ്റവും യോജിക്കുന്ന ഒന്നാണ് ഈ ആന്റിക്ക് ആഭരണങ്ങൾ.

പൂക്കൾക്കൊപ്പം സസ്യ ലതാതികളും മറ്റും ഭാരതത്തിലെ പാരമ്പരാഗത ആഭരണ ഡിസൈനുകളിൽ പ്രകടമാണ്. അരയന്നങ്ങളും, ആനകളും, മയിലുകളുമെല്ലാം നിറയുന്ന കാഴ്ചയിൽ ഭാരം തോന്നിക്കുന്ന നെക്‌ലേസ് ആണ് ഭീമയുടെ ആന്റിക്ക് ആഭരണങ്ങളിലെ മറ്റൊരു താരം. ഓക്സിഡിസൈഡ് സ്വർണ്ണം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ആഭരണത്തിൽ പ്രെഷ്യസ് സ്റ്റോണുകൾ കൂടി ചേരുമ്പോൾ ഇവയ്ക്ക് ഒരു പ്രത്യേക ഭാവം തന്നെ കൈവരുന്നു. പരമ്പരാഗത ടെംപിൾ ആഭരണങ്ങൾ ഓർമിപ്പിക്കുന്ന മികവുറ്റ ഒരു ഡിസൈൻ ആണിത്.

വിവിധ ഡിസൈനുകളിലും പാറ്റേണുകളിലും ആണ് ആന്റിക്ക് ആഭരണങ്ങൾ ഭീമ ഒരുക്കിയിട്ടുള്ളത്. നെക്‌ലേസ് , മാലകൾ, കമ്മലുകൾ, മോതിരം, വളകൾ തുടങ്ങി എല്ലാ ആഭരണ ഇനങ്ങളും വ്യത്യസ്തമായ ആന്റിക്ക് ഡിസൈനുകളിൽ ഭീമയിൽ ലഭ്യമാണ്. ഓരോ പരമ്പരാഗത ഡിസൈനിനും ചേരുന്ന പ്രെഷ്യസ് സ്റ്റോണുകളുടെ അലങ്കാരം ഈ ആഭരണങ്ങൾക്ക് ഒരു പ്രത്യേക ചാരുത സമ്മാനിക്കുന്നു. വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം ആഭരണ പ്രേമികളെ പ്രൗഢ ഗംഭീരരായി അണിയിച്ച് ഒരുക്കുവാൻ ഈ ആഭരങ്ങൾക്ക് സാധിക്കും.

1925 മുതൽ കേരളത്തിലെ ആഭരണ പ്രേമികളുടെ വിശ്വസനീയ ബ്രാൻഡ് ആയി വളർന്ന ഭീമ ഇപ്പോൾ വിദേശ രാജ്യങ്ങളിലും നിരവധി ശാഖകളോടെ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങൾ എത്തിക്കുകയാണ്. ഭീമയുടെ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വിപുലവും കമനീയവുമായ ആഭരണങ്ങളുടെ ശേഖരം ഏതൊരു ആഭരണ പ്രേമിയുടേയും മനം കുളിർപ്പിക്കും.

click me!