ഭാരത് പെട്രോളിയം സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന് സൂചന: റേറ്റിം​ഗ് പുറത്തുവിട്ട് ഫിച്ച്

Web Desk   | Asianet News
Published : Sep 06, 2021, 07:29 PM ISTUpdated : Sep 06, 2021, 07:37 PM IST
ഭാരത് പെട്രോളിയം സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന് സൂചന: റേറ്റിം​ഗ് പുറത്തുവിട്ട് ഫിച്ച്

Synopsis

ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിൽ നിന്ന് മൂന്ന് താൽപ്പര്യ പത്രങ്ങൾ (ഇഒഐ) സർക്കാരിന് ലഭിച്ചതായാണ് റിപ്പോർട്ട്. 

മുംബൈ: ബിഡ്ഡർ കൺസോർഷ്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂല്യനിർണ്ണയം ഉൾപ്പെടെയുള്ള പ്രക്രിയയിലെ സങ്കീർണ്ണതയും മൂലം പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിൽ കാലതാമസമുണ്ടാകുമെന്ന് ഫിച്ച് റേറ്റിംഗ്സ് അറിയിച്ചു. 

ബിപിസിഎല്ലിന് 'ബി ബി ബി-' എന്ന നെഗറ്റീവ് ഔട്ട്ലുക്കോടെയുളള റേറ്റിം​ഗ് ആണ് ഫിച്ച് നൽകുന്നത്.

ബിഡ്ഡറുകൾ കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ട്, എന്നാൽ ബിഡ്ഡർ കൺസോർഷ്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂല്യനിർണ്ണയം ഉൾപ്പെടെയുള്ള പ്രക്രിയയിലെ സങ്കീർണ്ണതയും കാലതാമസത്തിന് കാരണമായേക്കാം. നടപടികളിൽ കാര്യമായ പുരോഗതി കൈവരിച്ചുകഴിഞ്ഞാൽ റേറ്റിംഗ് അവലോകനം ചെയ്യുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചു.

ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയാണ് സർക്കാർ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതിനായി ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിൽ നിന്ന് താൽപ്പര്യ പത്രം (ഇഒഐ) സർക്കാരിന് ലഭിച്ചതായാണ് റിപ്പോർട്ട്. സാമ്പത്തിക ബിഡ്ഡുകൾ ഇതുവരെ സ്വീകരിച്ചു തുടങ്ങിയിട്ടില്ല.

നേരത്തെ ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സ്വകാര്യവൽക്കരണം പൂർത്തിയായേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ വിൽപ്പന അടുത്ത സാമ്പത്തിക വർഷത്തേക്ക് നീണ്ടു പോയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ