ഭാരത് പെട്രോളിയം വിൽപ്പന: ടെൻഡർ സമർപ്പിക്കാനുളള തീയതി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ

By Web TeamFirst Published Oct 20, 2020, 12:40 PM IST
Highlights

 2020 മാർച്ച് ഏഴിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിലെ കൊച്ചി റിഫൈനറി ഉൾപ്പടെയുളള ബിസിനസുകളും വിൽക്കും.

ദില്ലി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഓഹരി വിൽപ്പന സംബന്ധിച്ച താൽപര്യപത്രം സമർപ്പിക്കാനുളള തീയതി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. തീയതി നവംബർ 16 ൽ നിന്ന് നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

പെട്രോ‌ളിയം കമ്പനിയിലെ സർക്കാരിന്റെ ഉടമസ്ഥതതയിലുളള 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് സർക്കാരിന്റെ തീരുമാനം. ആദ്യ ഘട്ടത്തിൽ വിജ്ഞാപനം ഇറക്കിയപ്പോൾ മേയ് രണ്ട് വരെയായിരുന്നു താൽപര്യ പത്രം സമർപ്പിക്കാനുളള സമയപരിധി. 2020 മാർച്ച് ഏഴിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിലെ കൊച്ചി റിഫൈനറി ഉൾപ്പടെയുളള ബിസിനസുകളും വിൽക്കും.

കൊവിഡ് പശ്ചാത്തലത്തിൽ പല തവണ ടെൻഡറിനുളള താൽപര്യപത്രം സമർപ്പിക്കാനുളള തീയതി നീട്ടിയിരുന്നു. ജൂൺ 13 ലേക്കാണ് ആദ്യം തീയതി നീട്ടിയത്. പിന്നീട് ഇത് ജൂലൈ 31 ലേക്കും സെപ്റ്റംബർ 30 ലേക്കും നവംബർ 16 ലേക്കും നീട്ടിയിരുന്നു. നടപ്പ് സാമ്പത്തിക വർഷം തന്നെ ബിപിസിഎൽ വിൽപ്പന പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. 

click me!