പ്രൗഢം, ഗംഭീരം; തനിഷ്കിന്റെ പുതിയ ആഭരണ ശേഖരം

Published : Apr 27, 2022, 04:35 PM IST
പ്രൗഢം, ഗംഭീരം; തനിഷ്കിന്റെ പുതിയ ആഭരണ ശേഖരം

Synopsis

ഏത് ആഘോഷ നിമിഷങ്ങളിലും അണിയാൻ സാധിക്കുന്ന രീതിയിലുള്ള വ്യത്യസ്‍തമായ ശേഖരവുമായാണ് തനിഷ്‌ക് എത്തിയിരിക്കുന്നത്.  തനിഷ്‌ക് നൽകുന്ന വ്യത്യസ്തമായ ശേഖരത്തിൽ നിന്നും മുഹൂർത്തങ്ങൾക്ക് അനുയോജ്യമായി  ആഭരണങ്ങൾ തിരഞ്ഞെടുക്കാം.

യു.എ. ഇ: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് തങ്ങളുടെ പുതിയ ആഭരണ ശേഖരം പുറത്തിറക്കി. തനിഷ്കിന്റെ പ്രത്യേക ശേഖരത്തിലുള്ള വ്യത്യസ്തമായ ആഭരങ്ങളാണ് വിൽപ്പനയ്‌ക്കെത്തുന്നത്. പരമ്പരാഗതവും നവീനവുമായ നിരവധി ആഭരണങ്ങൾ തനിഷ്‌ക് അവതരിപ്പിക്കുന്നു. കുന്ദൻ പോൾക്കി മുതലായ വിശേഷപ്പെട്ട ആഭരണങ്ങളും ഈ ശേഖരത്തിലുണ്ട്.

സ്വർണം ഒരു മികച്ച നിക്ഷേപ മാർഗമായി പലരും കാണാനുള്ള കാരണം അത് കാലാതീതമായി നിലനിൽക്കുന്നതിനാലാണ്. ജീവിതത്തിലെ ഏത് ആഘോഷ നിമിഷങ്ങളിലും അണിയാൻ സാധിക്കുന്ന രീതിയിലുള്ള വ്യത്യസ്‍തമായ ശേഖരവുമായാണ് തനിഷ്‌ക് എത്തിയിരിക്കുന്നത്. അത് വിവാഹമാകട്ടെ കുടുംബാഘോഷങ്ങളാകട്ടെ ഒരു ബിരുദദാന ചടങ്ങാകട്ടെ, തനിഷ്‌ക് നൽകുന്ന വ്യത്യസ്തമായ ശേഖരത്തിൽ നിന്നും മുഹൂർത്തങ്ങൾക്ക് അനുയോജ്യമായി  ആഭരണങ്ങൾ തിരഞ്ഞെടുക്കാം.

പൗരാണീകതയും ആധുനികതയും ഒത്തുചേർന്നുള്ള തനിഷ്കിന്റെ ആഭരണങ്ങൾക്ക്  എന്നും പ്രിയമേറെയാണ്. വിവിധ ആഘോഷ വേളകളിൽ അണിയാൻ സാധിക്കുന്ന രീതിയിലുള്ള ആഭരണങ്ങൾ തനിഷ്‌ക് അവതരിപ്പിക്കുന്ന ഈ ശേഖരത്തിലുണ്ട്. 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ബോൾഡ് ഫ്ലോറൽ തീം നെക്ലേസ്, രാജകീയ പ്രൗഢി വിളിച്ചോതുന്ന ചാക്കോ പാര മുത്തുകളോടുകൂടിയ ചാന്ദ്ബാലി നെക്ലേസ് തുടങ്ങി
കുന്ദൻ, പോൾക്കി നെക്ലേസ്, വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിങ്ങളെ വിവിധ ആഭരങ്ങൾ പരമ്പരാഗത നവീന ശൈലികൾ കോർത്തിണക്കി തനിഷ്‌ക്ക് അവതരിപ്പിക്കുന്നു.

അക്ഷയ തൃതീയ എത്തുന്ന ഈ അവസരത്തിൽ പൗരാണീകത ചോരാതെ എന്നാൽ നവീന ശൈലിയിലുള്ള ആഭരണങ്ങൾ അവതരിപ്പിക്കുന്ന തനിഷ്കിന്റെ ആഭരണങ്ങൾ സ്വന്തമാക്കുന്നതിലൂടെ മംഗളകരമായ ഒരു ആരംഭം കുറിക്കാനാകുമെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഇന്റർനാഷണൽ ബിസിനസ് ഡിവിഷൻ മാർക്കറ്റിംഗ് ഹെഡ് വന്ദന ഭല്ല പറഞ്ഞു. പരിശുദ്ധമായ തനിഷ്‌ക് സ്വർണം വാങ്ങുന്നതിലൂടെ ശോഭനമായ തുടക്കം ലഭിക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു.

തനിഷ്കിന്റെ  ഏറ്റവും പുതിയ ശേഖരം  മീന ബസാർ, അൽ ബർഷ എന്നിവിടങ്ങളിലെ തനിഷ്‌ക് ഔട്ട്‌ലെറ്റുകളിലും ദുബായ് മാളിലെ ലാ മൈസൺ ഡു ലക്‌സെയിലുള്ള തനിഷ്‌ക് ഷോറൂമിലും  ലഭ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും മികച്ചതാക്കാൻ തനിഷ്കിന് സാധിക്കുന്നത് ഏറ്റവും ഗുണമേന്മയുള്ള സ്വർണം നൽകിക്കൊണ്ടാണ്. ഓരോ ആഘോഷങ്ങൾക്കും അനുയോജ്യമായ രീതിയിൽ ആഭരണങ്ങൾ നൽകാനാണ് തനിഷ്‌ക് ലക്ഷ്യമിടുന്നത്. നിലവിൽ മുന്നൂറിലധികം ഔട്‍ലെറ്റുകളുള്ള തനിഷ്കിന് 2019-ൽ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാൻഡ് എന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്