ഈ ഓണം പരമ്പരാഗത ശൈലിയിൽ ക്രൗൺ പ്ലാസ കൊച്ചിയോടൊപ്പം ആഘോഷിക്കൂ

Published : Aug 17, 2023, 08:07 PM ISTUpdated : Aug 17, 2023, 08:08 PM IST
ഈ ഓണം പരമ്പരാഗത ശൈലിയിൽ ക്രൗൺ പ്ലാസ കൊച്ചിയോടൊപ്പം ആഘോഷിക്കൂ

Synopsis

ഓഗസ്റ്റ് 29 തിരുവോണ ദിനത്തിൽ രുചിയേറിയ പരമ്പരാഗത ഓണസദ്യ വിരുന്നാണ് ക്രൗൺ പ്ലാസ, കൊച്ചി, മൊസൈക് റെസ്റ്റോറന്റിൽ ഒരുക്കുന്നത്. തിരുവോണ ദിവസം ഇവിടെ എത്തുന്ന അതിഥികൾക്ക് സ്വാദിഷ്ടവും രുചിയേറിയതുമായ 27 വിഭവങ്ങൾ അടങ്ങിയ ഇല സദ്യ കഴിക്കാം

തിരുവോണം എന്നാൽ ആദ്യം ഓർമയിൽ എത്തുന്നത് സദ്യയാണ്. മലയാളികൾക്ക് മനം നിറയണമെങ്കിൽ നാട്ടു രുചിയിൽ ഓണസദ്യ കഴിക്കുക തന്നെ വേണം. എന്നാൽ രുചിയോടെ ഓണസദ്യ ഒരുക്കാൻ പലർക്കും ഇപ്പോൾ അറിയില്ല. അങ്ങിനെ ഉള്ളവർക്ക് വയറും മനസ്സും നിറഞ്ഞു നാട്ടു രുചിയിൽ ഓണസദ്യ ഉണ്ണാൻ ക്രൗൺ പ്ലാസ സൗകര്യം ഒരുക്കുന്നു. 

ഓഗസ്റ്റ് 29 തിരുവോണ ദിനത്തിൽ രുചിയേറിയ പരമ്പരാഗത ഓണസദ്യ വിരുന്നാണ് ക്രൗൺ പ്ലാസ, കൊച്ചി, മൊസൈക് റെസ്റ്റോറന്റിൽ ഒരുക്കുന്നത്. തിരുവോണ ദിവസം ഇവിടെ എത്തുന്ന അതിഥികൾക്ക് സ്വാദിഷ്ടവും രുചിയേറിയതുമായ 27 വിഭവങ്ങൾ അടങ്ങിയ ഇല സദ്യ കഴിക്കാം.

ആവശ്യക്കാരുടെ സൗകര്യാർത്ഥം റസ്റ്റോറന്റ് ഡൈനിങ്ങും  നാലു പേർക്ക്‌  വേണ്ടിയുള്ള ഫെസ്റ്റിവ് മീൽ ടേക്ക് എന്ന പുതുമയേറിയ സൗകര്യവും ലഭ്യമാകും. ശർക്കര വരട്ടി, എരിശ്ശേരി, തോരൻ, ഓലൻ, കാളൻ, അവിയൽ, മൂന്ന് വ്യത്യസ്ത പായസങ്ങൾ എന്നിവ ഉൾപ്പെടെ കേരളത്തിലെ ഏറ്റവും മികച്ച പരമ്പരാഗത രുചിക്കൂട്ടുകളുടെ ഒരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

 ഈ ഉത്സവത്തിന്റെ രുചികളും നിറങ്ങളും പാരമ്പര്യവും നിങ്ങൾക്ക് ആസ്വദികാനായി ഈ ഓണത്തിന് നിങ്ങളുടെ പാചക കൂട്ടാളി ആവുകയാണ് ക്രൗൺ പ്ലാസ, കൊച്ചി.

ക്രൗൺ പ്ലാസയിൽ വന്നു സദ്യ കഴിക്കുന്നവർക്കും സ്വന്തം വീടിന്റെ അന്തരീക്ഷത്തിൽ ഭക്ഷണം ആസ്വദിക്കുന്നവർക്കും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഹൃദയത്തിലൂടെയുള്ള ഒരു അവിസ്മരണീയമായ യാത്രയാണ് ക്രൗൺ പ്ലാസ വാഗ്ദാനം ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ