കൈപിടിച്ച് അംബാനി കുടുംബം; വിലക്ക് പൊട്ടിച്ച് ചൈനീസ് ഫാഷൻ ഭീമൻ ഇന്ത്യയിലേക്ക്

Published : Feb 03, 2025, 03:42 PM IST
 കൈപിടിച്ച് അംബാനി കുടുംബം; വിലക്ക് പൊട്ടിച്ച് ചൈനീസ് ഫാഷൻ ഭീമൻ ഇന്ത്യയിലേക്ക്

Synopsis

ഇന്ത്യൻ വിപണിയിലേക്കുള്ള ഷീഇന്നിൻ്റെ തിരിച്ചുവരവ് കർശനമായ നിബന്ധനകളോടെയാണ്

ഞ്ച് വർഷത്തെ നിരോധനത്തിന് ശേഷം ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ കമ്പനിയായ റിലയൻസ് റീട്ടെയിലുമായി കൈകോർത്താണ് ഇത്തവണ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ വിൽക്കാമെന്നുള്ള കരാർ ഇരു കമ്പനികളുമായി ഉണ്ടെന്നാണ് സൂചന. 

ഇന്ത്യൻ വിപണിയിലേക്കുള്ള ഷീഇന്നിൻ്റെ തിരിച്ചുവരവ് കർശനമായ നിബന്ധനകളോടെയാണ്, അതായത് വ്യാപാര വിവരങ്ങൾ ഉൾപ്പടെയുള്ള എല്ലാ ഡാറ്റയും രാജ്യത്തിനകത്ത് തന്നെ സംരക്ഷിക്കപ്പെടുമെന്ന് ഡിസംബറിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. 

താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷീഇൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡ് വലിയ ആരാധകരെ ഉണ്ടാക്കി, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചു. ബ്രാൻഡിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഷീഇൻ വസ്ത്രങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ ദില്ലി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിക്കുന്നതുവരെ, അതിന്റെ വസ്ത്രങ്ങൾ ആമസോൺ വഴി ഇന്ത്യയിൽ ലഭ്യമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

മുകേഷ് അംബാനിയുടെ കൈപിടിച്ച് ഷീഇൻ ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു നേട്ടം കൂടിയുണ്ട്. ഷീഇൻ സ്വന്തം ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനാൽ ഈ പങ്കാളിത്തം അംബാനിക്ക് നിർണായകമാണ്. അതായത്, ഫാഷൻ വിപണിയിൽ  ടാറ്റയുടെ ഫാസ്റ്റ്-ഫാഷൻ ബ്രാൻഡായ സുഡിയോ മുൻപന്തിയിലാണ്.  മിഡിൽ ക്ലാസ്സിന് താങ്ങാനാവുന്ന വിലയിൽ ഫാഷൻ വസ്ത്രങ്ങൾ വിപണിയിൽ എത്തിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രമാണ്. ഇതോടെ യുവാക്കൾ സുഡിയോയിലേക്ക് ഒഴുകി. എന്നാൽ, ഈ വിജയം അംബാനിയെ ചൊടിപ്പെച്ചെന്നു തന്നെ പറയാം. കാരണം കഴിഞ്ഞ വർഷം റിലയൻസ് ഇൻഡസ്ട്രീസ് അതിൻ്റെ റീട്ടെയിൽ മേഖലയിൽ 2 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. അംബാനിയുടെ ലക്‌ഷ്യം  ഈ യൂണിറ്റിനെ വിജയകരമായ ഒരു പ്രാഥമിക പബ്ലിക് ഓഫറിംഗിലേക്കോ, വിജയത്തിലേക്കോ എത്തിക്കുക എന്നുള്ളതാണ്. എന്നാലോ, ഇങ്ങനെ ചെയ്യുന്നതിന് ഫാസ്റ്റ് ഫാഷൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ട് ഇതിനു മുതൽക്കൂട്ടാണ് ഷീഇൻ

 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്