ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് പുതിയ ഷോറൂം പെരുമ്പാവൂരിൽ

Published : Oct 26, 2023, 11:48 PM IST
ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് പുതിയ ഷോറൂം പെരുമ്പാവൂരിൽ

Synopsis

പാരമ്പര്യവും ക്രാഫ്റ്റ്മാൻഷിപ്പും ചേര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം, ബ്രാൻഡഡ്, ലൈറ്റ് വെയ്റ്റ്, ഇറ്റാലിയൻ, ഇംപോർട്ടഡ് 18 കാരറ്റ് ആഭരണങ്ങളുടെയും പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെയും വലിയ ശേഖരം രണ്ടു നിലകളിലായി പുതിയ ഷോറൂമിലുണ്ട്.

ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഹോൾസെയിൽ ആന്‍റ് റീട്ടെയിൽ ഷോറൂം പെരുമ്പാവൂര്‍ എം.സി. റോഡിൽ എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു.

പാരമ്പര്യവും ക്രാഫ്റ്റ്മാൻഷിപ്പും ചേര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം, ബ്രാൻഡഡ്, ലൈറ്റ് വെയ്റ്റ്, ഇറ്റാലിയൻ, ഇംപോർട്ടഡ് 18 കാരറ്റ് ആഭരണങ്ങളുടെയും പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെയും വലിയ ശേഖരം രണ്ടു നിലകളിലായി പുതിയ ഷോറൂമിലുണ്ട്.

സ്വർണ്ണാഭരണങ്ങളുടെ ആദ്യവിൽപ്പന ചെയർമാൻ ബിജു ജോൺ ജേക്കബ് അബ്ദുൽ ഖാദർ ചെറുലയത്തിന് നൽകിയും ഡയമണ്ട് ആഭരണങ്ങളുടെ ആദ്യവില്പന ക്രിസ്റ്റൽ ഗ്രൂപ്പ് എം.ഡി. അബൂബക്കറിന് നൽകിയും നിർവ്വഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ജോൺ ജേക്കബ് പ്ലാറ്റിനം ആഭരണങ്ങളുടെ ആദ്യവിൽപ്പന ജിബി എബ്രഹാമിന് നൽകി. വെള്ളി ആഭരണങ്ങളുടെ ആദ്യവില്പന വാർഡ് കൗൺസിലർ സക്കീർ ഹുസൈൻ സെന്റ് തോമസ് സ്കൂൾ ടീച്ചർ സിമി ജോസഫിന് നൽകിയും നിർവ്വഹിച്ചു. ആദ്യ ഗോൾഡ് ക്ലബ്ബ് മെമ്പർഷിപ്പ് കാർഡ് ജെയിൻ ജോൺ ചാമക്കലയ്ക്ക് പെരുമ്പാവൂർ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോസ് നെട്ടിക്കാടൻ നൽകി. 

0% പണിക്കൂലിയിൽ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുവാനുള്ള ചുങ്കത്ത് ജ്വല്ലറിയുടെ ഗോൾഡ് പ്ലസ്സ് സ്കീം ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ പ്രശസ്ത മോഡലും സിനിമാതാരവുമായ സാന്ദ്ര സുനിലിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

വിശിഷ്ടാതിഥികൾക്കുള്ള സ്നേഹോപഹാരങ്ങൾ ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ സി. പി പോൾ. ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് പോൾ, മുൻ എം.എൽ.എ സജു പോൾ, ചുങ്കത്ത് ജ്വല്ലറി സൗത്ത് സോൺ മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത്, അബി ജോൺ കാട്ടുക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചുങ്കത്ത് ജ്വല്ലറി മാനേജിംഗ് ഡയറക്ടർ രഞ്ജിത്ത് പോൾ ചുങ്കത്ത് കസ്റ്റമേഴ്സിന് ലഭിക്കുന്ന വിവിധങ്ങളായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്