കൊച്ചി ഷിപ്പ്‍യാര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ്: പുരസ്കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ

Published : Sep 26, 2019, 10:57 AM IST
കൊച്ചി ഷിപ്പ്‍യാര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ്: പുരസ്കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ

Synopsis

രണ്ടാം തവണയാണ് ഈ പുരസ്‌ക്കാരം കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുന്നത്. 


കൊച്ചി: ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018- 19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ പുരസ്‌ക്കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയില്‍ ഏറ്റുവാങ്ങി. 

രണ്ടാം തവണയാണ് ഈ പുരസ്‌ക്കാരം കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് ഈ പുരസക്കാരം ഏര്‍പ്പെടുത്തിയത്. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ