വ്യവസായി എ.വി സന്ദീപ് ലോക കേരള സഭയിൽ ക്ഷണിതാവ്

Published : Jun 13, 2024, 04:52 PM IST
വ്യവസായി എ.വി സന്ദീപ് ലോക കേരള സഭയിൽ ക്ഷണിതാവ്

Synopsis

വസ്ത്ര നിർമ്മാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊക്കൂൺ അപ്പാരൽസിന്റെ  മാനജേിങ് ഡയറക്ടറാണ് എ.വി സന്ദീപ്.

ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായി പ്രമുഖ വ്യവസായി എ.വി സന്ദീപ്. വസ്ത്ര നിർമ്മാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊക്കൂൺ അപ്പാരൽസിന്റെ  മാനജേിങ് ഡയറക്ടറാണ് അദ്ദേഹം. സാമൂഹിക പ്രതിബദ്ധതിയിലും ടെക്സ്റ്റൈൽ മേഖലയിലെ മുന്നേറ്റങ്ങളുടെ പേരിലും അറിയപ്പെടുന്ന വ്യക്തിയാണ് സന്ദീപ്.

സ്കോട്ട് വിൽസൺ, വാരിയർ, മൗര്യ വസ്ത്ര തുടങ്ങിയ ബ്രാൻഡുകളുടെ നിർമ്മാതാവായ എ.വി സന്ദീപ്, ഫാഷൻ രം​ഗത്തും അറിയപ്പെടുന്നു. 

ലോകം മുഴുവനുള്ള മലയാളികളുടെ സം​ഗമമായ ലോക കേരള സഭ, സംസ്ഥാനത്തിന്റെ വികസനോന്മുഖമായ ഭാവിക്ക് വേണ്ടിയും വളർച്ചയ്ക്ക് വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനയാണ്. 

ലോക കേരള സഭയിൽ സന്ദീപ് അം​ഗത്വം നേടിയത് അഭിമാന നിമിഷമാണ്. ടെക്സ്റ്റൈൽ മേഖലയ്ക്ക് പുറത്ത് സമൂഹത്തിന് വേണ്ടിയും അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അം​ഗീകാരമാണ് ഈ നേട്ടം. - കൊക്കൂൺ അപ്പാരൽസ് വക്താവ് അറിയിച്ചു.

വിദ്യാഭ്യാസം, ആരോ​ഗ്യം, സാമൂഹികപ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രത്യേകം പരി​ഗണന കൊടുക്കുന്നുണ്ട് എ.വി സന്ദീപ്. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പ്രോ​ഗ്രാമുകൾ, മെഡിക്കൽ ക്യാംപുകൾ, കമ്മ്യൂണിറ്റി വികസന പദ്ധതികൾ, പ്രാദേശിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, സുസ്ഥിര വികസന പദ്ധതികൾ എന്നിവയിൽ അദ്ദേഹം പങ്കുവഹിക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്