കൂട്ടപ്പിരിച്ചുവിടല്‍ എതിര്‍ത്തു, പ്രമുഖ ഐടി കമ്പനി തൊഴിലാളി നേതാവിനെ പുറത്താക്കി

By Web TeamFirst Published Nov 17, 2019, 6:56 PM IST
Highlights

തൊഴില്‍ കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെയും കൂട്ടപ്പിരിച്ചുവിടലിനെയും യൂണിയന്‍ ശക്തമായി എതിര്‍ത്തിരുന്നു.

മുംബൈ: ഐടി തൊഴിലാളി യൂണിയന്‍ നേതാവിനെ കോഗ്നിസന്റ് പുറത്താക്കി. ഇളവരശന്‍ രാജയെയാണ് പുറത്താക്കിയത്. തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌ഐറ്റിഇ യൂണിയന്റെ ജനറല്‍ സെക്രട്ടറിയാണ് ഇളവരശന്‍. ഐടി രംഗത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരും ഐടി കമ്പനികളും ചേര്‍ന്ന ത്രികക്ഷിയുടെ ഭാഗമാണ് ഈ
യൂണിയന്‍.

തൊഴില്‍ കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെയും കൂട്ടപ്പിരിച്ചുവിടലിനെയും യൂണിയന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് പിരിച്ചുവിടാന്‍ കാരണം എന്ന് ആരോപണമുണ്ട്. എന്നാല്‍, കമ്പനിയുടെ തൊഴില്‍കരാര്‍ പാലിച്ചാണ് ഇളവരശനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പെര്‍ഫോര്‍മന്‍സ് വിലയിരുത്തിയും ഉപഭോക്താവിന്റെ പ്രതികരണങ്ങള്‍ പരിഗണിച്ചുമാണ് പുറത്താക്കല്‍ എന്ന് അധികൃതര്‍ അറിയിച്ചു.

click me!