ഡിഎച്ച്എല്‍ നിരക്കുകള്‍ മാറുന്നു, 2020 ജനുവരി മുതലുളള പുതിയ നിരക്കുകള്‍ ഈ രീതിയില്‍

By Web TeamFirst Published Sep 22, 2019, 7:51 PM IST
Highlights

ഡിഎച്ച്എല്‍ എക്‌സ്പ്രസ് വാര്‍ഷികാടിസ്ഥാനത്തില്‍ വില ക്രമീകരണം നടത്തുന്നതിന് വിലക്കയറ്റവും കറന്‍സി വ്യതിയാനങ്ങളും കൂടി കാരണമാണ്.

കൊച്ചി : ലോകത്തിലെ മുന്‍നിര അന്താരാഷ്ട്ര എക്‌സ്പ്രസ് സേവന ദാതാക്കളായ ഡിഎച്ച്എല്‍ എക്‌സ്പ്രസ് 2020 ജനുവരി ഒന്നു മുതല്‍ നിരക്കു വര്‍ധിപ്പിക്കുന്നു. ശരാശരി ഷിപ്പിങ് നിരക്ക് 6.9 ശതമാനമാണ് വര്‍ധിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്‌സ് ഷിപ്പ്‌മെന്റുകള്‍ക്ക് വിതരണ നിരക്ക് കൂടുതലായതിനാല്‍ ഇത് 15 ശതമാനം വരെയാകാം.

ഡിഎച്ച്എല്‍ എക്‌സ്പ്രസില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും സമാനതകളില്ലാത്ത ഗുണനിലവാരവും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും നല്‍കാന്‍ പരിശ്രമിക്കുകയാണെന്നും അതിനര്‍ത്ഥം ഞങ്ങള്‍ അടിസ്ഥാനസൗകര്യങ്ങളില്‍ കാര്യമായ നിക്ഷേപം നടത്തണമെന്നാണെന്നും ഡിഎച്ച്എല്‍ എക്‌സ്പ്രസ് ഇന്ത്യ കണ്‍ട്രി മാനേജര്‍ ആര്‍.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞു. 

വാര്‍ഷിക വില ക്രമീകരണം ഞങ്ങളെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ എയര്‍ക്രാഫ്റ്റുകളും മെച്ചപ്പെട്ട ഹബ്ബുകളും സൗകര്യങ്ങളും നവീന സാങ്കേതികവിദ്യകളും നടപ്പിലാക്കാനുള്ള നിക്ഷേപം നടത്താന്‍ അനുവദിക്കും. തരം തിരിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ഉയര്‍ന്ന അളവ് കൈകാര്യം ചെയ്യാനും വിപണി നിയന്ത്രണം നിലനിര്‍ത്താനും സഹായിക്കും. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന റെഗുലേറ്ററി, സുരക്ഷാ നടപടികള്‍ക്കനുയോജ്യമായ പ്രവര്‍ത്തനത്തിനും ഡിഎച്ച്എല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 

ഡിഎച്ച്എല്‍ എക്‌സ്പ്രസ് വാര്‍ഷികാടിസ്ഥാനത്തില്‍ വില ക്രമീകരണം നടത്തുന്നതിന് വിലക്കയറ്റവും കറന്‍സി വ്യതിയാനങ്ങളും കൂടി കാരണമാണ്. പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വില ക്രമീകരണം രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കരാര്‍ അനുവദിക്കുന്നിടങ്ങളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ബാധകമായിരിക്കും. 

click me!