ഡോക്ടർ ജൂനിയർ: ഡോക്ടർ ആകുവാൻ കുട്ടികൾക്കായൊരു കോഴ്സ്

By Web TeamFirst Published Sep 8, 2023, 5:29 PM IST
Highlights

സ്കൂൾ പഠനത്തിനോടൊപ്പം മെഡിക്കൽ എൻട്രൻസ് പരിശീലനം.

സ്കൂൾ പഠനത്തിനോടൊപ്പം തന്നെ നിങ്ങളുടെ കുട്ടിയെ ഭാവിയിൽ ഒരു മികച്ച ഡോക്ടർ ആകുവാൻ സഹായിക്കുന്ന ഒരു വര്ഷം നീണ്ടു നിൽക്കുന്ന  മെഡിക്കല്‍ എൻട്രൻസ് ഫൗണ്ടേഷൻ  കോഴ്സാണ്‌ Dr Junior.

വളരെ കുറച്ച്‌ സീറ്റുകള്‍ മാത്രമാണ്‌ നമ്മുടെ നാട്ടില്‍ എംബിബിഎസ്‌ പഠനത്തിന്‌ ഇന്ന്‌ ലഭ്യമായിട്ടുള്ളത്‌. അതിനാല്‍ തന്നെ ഇതിനു വേണ്ടിയുള്ള മത്സരവും കടുത്തതാകും. പ്ലസ്ടുവിന്‌ ശേഷം എൻട്രൻസ്  പഠനം ആരംഭിക്കാമെന്ന്‌ വച്ചാല്‍ ഒരു വര്‍ഷം കൊണ്ട്‌ തന്നെ മികച്ച റാങ്ക്  നേടി MBBS ന് എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചെന്ന്‌ വരില്ല. അങ്ങനെ വന്നാല്‍ പ്രവേശന പരീക്ഷ വീണ്ടും വീണ്ടും എഴുതി അക്കാദമിക ജീവിതത്തിലെ വിലപ്പെട്ട ചില വര്‍ഷങ്ങള്‍ കുട്ടികൾക്ക്  നഷ്ടമായേക്കും. ഇതിനാല്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള തയ്യാറെടുപ്പ്‌  പ്ലസ്ടുവിന് ശേഷം വർഷങ്ങൾ നീണ്ട എൻട്രൻസ്  പരിശീലനം ഒഴിവാക്കി ഡോക്ടറാകുവാനുള്ള  ലക്ഷ്യത്തിൽ എത്തിച്ചേരാൻ സഹായിക്കും.    

വലുതാകുമ്പോള്‍ ഒരു നല്ല ഡോക്ടറാകുവാൻ നിങ്ങളുടെ കുട്ടിക്ക്‌ ആഗ്രഹുമുണ്ടെങ്കിൽ അതിനുള്ള തയ്യാറെടുപ്പ്‌  സ്കൂൾ കാലഘട്ടത്തിൽ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

അഞ്ച്‌ മുതല്‍ പത്താം ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടിയുള്ള ഡോക്ടര്‍ ജൂനിയര്‍ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കുന്നത്‌ ഒരു കൂട്ടം മികച്ച ഡോക്ടര്‍മാരും എൻട്രൻസ്  മേഖലയിലെ പ്രശ്‌സതരായ അധ്യാപകരും ചേര്‍ന്നാണ്‌. ഭാവിയിലെ എൻട്രൻസ് പരീക്ഷയില്‍ മികച്ച വിജയം നേടി നല്ലൊരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടണമെന്ന്‌ ആഗ്രഹിക്കുന്ന ഏതൊരു കുട്ടിക്കും തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഈ കോഴ്സ്‌ കരുത്ത്‌ പകരും. സ്‌കൂള്‍ പഠനത്തെ ഒട്ടും തന്നെ ബാധിക്കാത്ത രീതിയില്‍ ദിവസവും കുറച്ചു സമയവും വാരാന്ത്യങ്ങളില്‍ ഓണ്‍ലൈന്‍, ഹൈബ്രിഡ് ക്ലാസ്സ്കളിലൂടെയുമാണ്‌ ഈ കോഴ്‌സ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ഒരു നല്ല കെട്ടിടം പണിയുന്നതിന്‌ അടിത്തറ ശക്തമായിരിക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഈ അടിത്തറ സുപ്രധാനമാണ്‌. പത്താം ക്ലാസ്‌ കഴിയുന്നതിന്‌ മുന്‍പ്‌ തന്നെ നമ്മുടെ കുട്ടികള്‍ക്ക്‌ സയന്‍സ്‌ വിഷയങ്ങളില്‍ മികച്ച അടിത്തറ നല്കാന്‍ കഴിഞ്ഞാല്‍ ഇത്‌ അവരുടെ കരിയറില്‍ വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ഈ നിലയ്ക്കുള്ള പരിശീലനമാണ്‌ ഡോക്ടര്‍ ജുനിയര്‍ പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നത്‌.

പ്രശസ്തരായ ഡോക്ടര്‍മാര്‍, എൻട്രൻസ്  മേഖലയില്‍ ഇരുപത്തിയഞ്ച്‌ വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള അധ്യാപകര്‍ എന്നിവര്‍ ചേർന്ന് തയ്യാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർ  ആണ്  ഈ കോഴ്‌സിൽ  കുട്ടികളെ പരിശീലിപ്പിക്കുന്നത്‌.

കൂടാതെ കുട്ടികള്‍ക്ക്‌ വ്യക്തിഗത ശ്രദ്ധ ഉറപ്പു വരുത്തുന്നതിനായി വര്‍ഷം മുഴുവന്‍ ഒരു ഡോക്ടർ മെന്റര്‍ കൂടെയുണ്ടാകും എന്നതും ഈ കോഴ്സിന്റെ മാത്രം പ്രത്യേകതയാണ്‌.

പ്ലസ്‌ ടു കഴിയുമ്പോഴേക്കും എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ ആവശ്യമായ നൈപുണ്യങ്ങളെല്ലാം കുട്ടികള്‍ ഈ കോഴ്സ്‌ വഴി ആര്‍ജ്ജിക്കുന്നു. സാധാരണ ഗതിയില്‍ സ്കൂളുകളില്‍ നിന്ന്‌ ലഭിക്കാന്‍ സാധ്യതയില്ലാത്ത പ്രത്യേക പരിശീലനമാണ്‌ ഇത്‌. ഭാവിയിലെ എന്‍ട്രന്‍സ്‌ പരീക്ഷക്ക്‌ മികച്ച റാങ്ക്‌ ലഭിക്കാന്‍ മാത്രമല്ല സ്‌കൂളിലെ അക്കാദമിക പഠനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങി ശോഭിക്കാനും ഈ കോഴ്സ് കുട്ടികളെ സഹായിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ ഭാവിയില്‍ ഒരു നല്ല ഡോക്ടറായി തീരാനുള്ള അറിവും കഴിവും മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന ഇത്തരത്തിലുള്ള ഏക കോഴ്സാണ്‌ ഡോക്ടര്‍ ജൂനിയര്‍ പ്രോഗ്രാം. Dr. Junior കോഴ്സിനെ  കുറിച്ച്‌ കൂടുതല്‍ അറിയാനും പ്രവേശത്തിനും 6282 4949 80  ഈ  നമ്പറിൽ ബന്ധപ്പെടുക.

ഈ  ലിങ്ക് വഴിയും  രജിസ്റ്റർ ചെയ്യാവുന്നതാണ്

 

click me!