20 പുതിയ ​ഗെയിമുകൾ; ഒരു മില്യൺ ദിർഹം ജാക്ക്പോട്ട്; 'ഡ്രീം ഐലൻഡ്' കളി തുടങ്ങാം

Published : Jul 17, 2022, 10:29 AM ISTUpdated : Jul 17, 2022, 10:37 AM IST
20 പുതിയ ​ഗെയിമുകൾ; ഒരു മില്യൺ ദിർഹം ജാക്ക്പോട്ട്; 'ഡ്രീം ഐലൻഡ്' കളി തുടങ്ങാം

Synopsis

ഡ്രീം ഐലൻഡ് അവതരിപ്പിക്കുന്നു 717 ​ഗെയിംസ് ഫെസ്റ്റിവൽ. യു.എ.ഇയിൽ ആദ്യമായാണ് ഇത്ര വിപുലമായ ഒരു ​ഗെയിംസ് മത്സരം നടക്കുന്നത്. കൂടുതൽ ​ഗെയിമുകൾ, കൂടുതൽ ആഘോഷം, കൂടുതൽ ക്യാഷ് പ്രൈസ്.

വളരെ ചെറിയൊരു കാലയളവിൽ യു.എ.ഇ പ്രവാസികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ​ഗെയിമിങ് പ്ലാറ്റ്ഫോമാണ് ഡ്രീം ഐലൻഡ്. ഭാഗ്യംതേടിയെത്തിയ ആയിരക്കണക്കിന് ആളുകൾക്ക് വമ്പൻ സമ്മാനങ്ങൾ നൽകിയ ഡ്രീം ഐലൻഡ്, പുതിയ ​ഗെയിമുകളും പ്രൊമോഷനുകളും അവതരിപ്പിക്കുകയാണ്.

ബക്രീദ് ആഘോഷങ്ങളിൽ നിന്ന് തിരികെ എത്തുന്ന പ്രവാസികൾക്ക് കൂടുതൽ സന്തോഷം നൽകുകയാണ് ഡ്രീം ഐലൻഡ്. മികച്ച റിവാഡുകളും എക്സ്ക്ലൂസീവ് സമ്മാനങ്ങളും വാ​ഗ്ദാനം ചെയ്യുന്ന 717 ​ഗെയിംസ് ഫെസ്റ്റിവൽ ആണ് ഡ്രീം ഐലൻഡ് പുതുതായി പ്രഖ്യാപിക്കുന്ന മത്സരം. യു.എ.ഇയിൽ ആദ്യമായാണ് ഇത്രയും വിപുലമായ ​ഗെയിമിങ് ഉത്സവം നടക്കുന്നതെന്ന് ഡ്രീം ഐലൻഡ് ടീം
പറയുന്നു.

സജീവ ​ഗെയിമർമാർക്ക് ഒപ്പം പുതിയ യൂസർമാർ‌ക്കും തങ്ങളുടെ ഭാ​ഗ്യം പരീക്ഷിക്കാനുള്ള അവസരമാണ് 717 ​ഗെയിംസ് ഫെസ്റ്റിവൽ. മറ്റു ​ഗെയിമിങ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരമായി പുതിയ ​ഗെയിമുകൾ അവതരിപ്പിക്കുന്നു എന്നതാണ് ഡ്രീം ഐലൻഡിന്റെ പ്രത്യേകത. ​ഗെയിമുകൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇണങ്ങുന്ന ഒരു ​ഗെയിം ഡ്രീം ഐലൻഡ് പ്ലാറ്റ്ഫോമിൽ കണ്ടെത്താം. ലോകത്തിന്റെ ഏത് കോണിലുള്ള യൂസർമാർക്കും തങ്ങളുടെ രാജ്യത്തിന്റെ നിയമങ്ങൾക്ക് അനുസൃതമായി ​ഗെയിമുകൾ കളിക്കാം, ഓരോ മിനിറ്റിലും ക്യാഷ് പ്രൈസുകളും റിവാഡുകളും പ്രൊമോഷൻ ഡീലുകളും സ്വന്തമാക്കാം.

പുതുതായി 20 ​ഗെയിമുകളാണ് ഡ്രീം ഐലൻഡ് പ്ലാറ്റ്ഫോമിൽ എത്തുന്നത്. ഈ വലിയ മാറ്റത്തിന് ഡ്രീം ഐലൻഡിനെ പ്രേരിപ്പിക്കുന്നതാകാട്ടെ, തുടർച്ചയായി ഉപയോക്താക്കളുടെ വളർച്ചയും അവർ അർപ്പിക്കുന്ന ആത്മവിശ്വാസവും. പുതിയ ​ഗെയിമുകളുടെ ഒരു കാസിനോ തന്നെയാണ് ഡ്രീം ഐലൻഡ് അവതരിപ്പിക്കുന്നത്. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ പ്രൊമോഷൻ ഓഫറുകളും AED 100 റീച്ചാർജിന് 50% എക്സ്ട്രാ ക്യാഷ് കൂപ്പണുകളും ഡ്രീം ഐലൻഡ് നൽകുന്നു.

ഡ്രീം ഐലൻഡിന്റെ മറ്റൊരു പ്രത്യേകത, ​ഗെയിമുകൾ നിങ്ങൾക്ക് ഓൺലൈനായും ഓഫ് ലൈനായും കളിക്കാം. അബുദാബി എയർ‌പോർട്ടിലെ സ്കൈപാർക്കിലും അറൈവൽ ഹാളിലുമായി രണ്ട് സ്റ്റോറുകൾ ഡ്രീം ഐലൻഡ് തുറന്നു കഴിഞ്ഞു. ഈ
മേഖലയിലെ തന്നെ ആദ്യത്തെ സംരംഭമാണിത്. ഒരു മില്യൺ ദിർഹം ജാക്ക്പോട്ട് നേടാവുന്ന സ്ക്രാച്ച് ആൻഡ് വിൻ തീം കാർഡുകൾക്ക് മാത്രമുള്ള സ്റ്റോർ ആണ് ഇവ. ആപ്പിലും വെബ്സൈറ്റിലും നിങ്ങൾക്ക് ഡ്രീം ഐലൻഡ് കളിക്കാം. വെർച്വൽ സ്ക്രാച്ച് കാർഡുകൾ, ലൈവ് ഫുട്ബോൾ പ്രഡിക്ഷനുകൾ, ബൈ-വീക്ക്ലി ഡ്രോ, ഇൻസ്റ്റന്റ് ഡ്രോ, ഇപ്പോൾ ജാക്ക്പോട്ട് ​ഗെയിമുകളും -- ഡ്രീം ഐലൻഡിൽ നിങ്ങൾ എപ്പോഴും ഹാപ്പിയായിരിക്കും.

ഇനി ഓൺലൈനായും സ്റ്റോറുകളിലൂടെയും നിങ്ങൾക്ക് ​ഗെയിം ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ MBME കിയോസ്കുകളിൽ എത്താം. യു.എ.ഇയിലെ ഏതാണ്ട് എല്ലാ ഭാ​ഗങ്ങളിലും കിയോസ്കുകളുണ്ട്. ക്യാഷ്, കാർഡ് ടോപ് അപ് ചെയ്ത് നിങ്ങൾക്ക് ​ഗെയിം കഴിക്കാം. നിങ്ങളുടെ സൗകര്യത്തിന് ഇപ്പോൾ ഒരു ബാങ്ക് കാർഡ് പോലും ഈ ​ഗെയിമുകൾ കളിക്കാൻ ആവശ്യമില്ല. ഏറ്റവും അടുത്തുള്ള കിയോസ്കിൽ എത്തുക, ക്യാഷ് തെരഞ്ഞെടുക്കുക, കളി തുടങ്ങുക, ഇത്രേയുള്ളൂ നിങ്ങൾക്ക് ഭാഗ്യദേവതയിലേക്കുള്ള ദൂരം.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്