കാത്തലിക് സിറിയന്‍ ബാങ്കിന് പിന്നാലെ ഇസാഫും ഐപിഒയ്ക്ക്

By Web TeamFirst Published Sep 8, 2019, 3:57 PM IST
Highlights

2021 ജൂണ്‍ അവസാനത്തിന് മുന്നോടിയായി ഐപിഒ നടത്തണമെന്നാണ് ഇസാഫിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

തിരുവനന്തപുരം: കാത്തലിക് സിറിയന്‍ ബാങ്കിന് പിന്നാലെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. ഐപിഒയ്ക്ക് മുന്നോടിയായി മര്‍ച്ചന്‍റ് ബാങ്കര്‍മാരെ ബാങ്ക് തെരഞ്ഞെടുത്തതായാണ് സൂചന. ഏതൊക്കെ സ്ഥാപനങ്ങളെയാണ് ഇസാഫ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിവായിട്ടില്ല. 

2021 ജൂണ്‍ അവസാനത്തിന് മുന്നോടിയായി ഐപിഒ നടത്തണമെന്നാണ് ഇസാഫിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇസാഫ് 2017 ലാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയത്. 2018 ല്‍ ഇസാഫിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചു. 

click me!