ഇസാഫ് ബാങ്കിന് പുതിയ ചെയര്‍മാന്‍

Web Desk   | Asianet News
Published : Dec 26, 2019, 10:50 AM ISTUpdated : Dec 26, 2019, 02:34 PM IST
ഇസാഫ് ബാങ്കിന് പുതിയ ചെയര്‍മാന്‍

Synopsis

റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ഓപറേഷന്‍സ് വകുപ്പില്‍ ചീഫ് ജനറല്‍ മാനേജരായും സേവനം ചെയ്തിട്ടുണ്ട്.

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി ആര്‍ രവി മോഹന്‍ നിയമിതനായി. ചെയര്‍മാനായിരുന്ന ആര്‍ പ്രഭ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് നിയമനം. റിസര്‍വ് ബാങ്ക് മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയായ രവി മോഹന്‍. ഏറ്റവുമൊടുവില്‍ സബ് സഹാറന്‍ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ ബാങ്കിങ് മേഖലയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കി വരികയായിരുന്നു.

1984ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഔദ്യോഗിക ജീവതം ആരംഭിച്ചത്. റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ഓപറേഷന്‍സ് വകുപ്പില്‍ ചീഫ് ജനറല്‍ മാനേജരായും സേവനം ചെയ്തിട്ടുണ്ട്.


Read more at: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് വന്‍ അറ്റാദായ നേട്ടം: പ്രതികൂല സാഹചര്യത്തിലും മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതായി പോള്‍ തോമസ്

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ