ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്ക്, പുതിയ ശാഖ ഈ നഗരത്തില്‍

Published : Oct 25, 2019, 10:24 AM IST
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്ക്, പുതിയ ശാഖ ഈ നഗരത്തില്‍

Synopsis

എടിഎം, സേഫ് ഡെപോസിറ്റ് ലോക്കര്‍ അടക്കം എല്ലാ അടിസ്ഥാന ബാങ്കിങ് സേവനങ്ങളും ഈ ശാഖയില്‍ ലഭ്യമാണ്. 

തിരുവനന്തപുരം: കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. ആദ്യ ശാഖ ജയ്പൂരില്‍ ആരംഭിച്ചു. റഫീക്ക് ഖാന്‍ എംഎംഎല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. 

എടിഎം, സേഫ് ഡെപോസിറ്റ് ലോക്കര്‍ അടക്കം എല്ലാ അടിസ്ഥാന ബാങ്കിങ് സേവനങ്ങളും ഈ ശാഖയില്‍ ലഭ്യമാണ്. ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനമായി തുടങ്ങി ഏറ്റവും പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ബാങ്കായുള്ള ഇസാഫിന്റെ വളര്‍ച്ച ചടങ്ങില്‍ പോള്‍ തോമസ് വിശദീകരിച്ചു.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ