ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1000 കോടി കവിഞ്ഞു

By Web TeamFirst Published Oct 17, 2020, 9:23 PM IST
Highlights

നിഷ്ക്രിയ ആസ്തി മൂലമുള പ്രതിസന്ധികൾ നേരിടാനായി 402 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 
 

ആലുവ: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1000 കോടി കവിഞ്ഞു. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭം ആകെ 1006.53 കോടി രൂപയാണ്. ബാങ്കിന്റെ അറ്റാദയം 307.60 കോടി രൂപയാണ്. മുൻ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വർധനയാണ് അറ്റാദയത്തിലുണ്ടായത്. 

അർധ വാർഷിക കണക്കുകളെടുക്കുമ്പോൾ ബാങ്ക് 1,938.91 കോടി രൂപയുടെ പ്രവർത്തന ലാഭവും 708.39 കോടി രൂപയുടെ അറ്റാദയവും നേടിയിട്ടുണ്ട്. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫെഡറൽ ബാങ്ക് 1000 കോടി രൂപയ്ക്ക് മുകളിൽ പ്രവർത്തന ലാഭം നേടുന്നത്. ബാങ്കിന്റെ കിട്ടാക്കട അനുപാദത്തിൽ കുറവുണ്ടായി. നിഷ്ക്രിയ ആസ്തി മൂലമുള പ്രതിസന്ധികൾ നേരിടാനായി 402 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

click me!