ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് 16 മുതൽ; വമ്പൻ ഷോപ്പിങ് ഉത്സവത്തിന് കളമൊരുങ്ങുന്നു

Web Desk   | Asianet News
Published : Oct 03, 2020, 10:24 PM ISTUpdated : Oct 03, 2020, 10:55 PM IST
ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് 16 മുതൽ; വമ്പൻ ഷോപ്പിങ് ഉത്സവത്തിന് കളമൊരുങ്ങുന്നു

Synopsis

എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേമെന്റ് നടത്തിയാൽ പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 

മുംബൈ: ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ദിനങ്ങൾ വീണ്ടുമെത്തുന്നു. ഒക്ടോബർ 16 മുതൽ ആറ് ദിവസമാണ് ഷോപ്പിങിന്റെ മഹോത്സവം. ഇക്കുറിയും വമ്പൻ ഇളവുകളോടെയും പുതിയ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്തും ഉപഭോക്താക്കളെ ആകർഷിക്കാനാണ് നീക്കം. ആമസോണിന് പുറമെ റിലയൻസും ഇക്കുറി മത്സര രംഗത്തുള്ളത് ഉപഭോക്താക്കൾക്ക് ഏറെ ലാഭകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.

വിവിധ കാറ്റഗറികളിലായി ആയിരക്കണക്കിന് ബ്രാന്റുകളും ലക്ഷണക്കിന് വിൽപ്പനക്കാരെയുമാണ് അണിനിരത്തുന്നത്. ഓരോ മണിക്കൂറിലും ഓഫറുകൾ നിരത്തും. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15 മുതൽ തന്നെ ഓഫറുകൾ ലഭിക്കുമെന്നതും പ്രത്യേകതയാണ്.

എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേമെന്റ് നടത്തിയാൽ പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉള്ളവർക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവയിലൂടെ പേമെന്റ് ചെയ്താൽ കാഷ്ബാക് ഉറപ്പാണ്. ഇതിന് പുറമെ ഫ്ലിപ്കാർട്ടിന്റെ പേ ലേറ്റർ ഓപ്ഷനും ലഭിക്കും.

മൊബൈൽ, ടിവി, വീട്ടുപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം ഓഫർ ലഭിക്കും. ടോയ്സ്, ബേബി കെയർ, ഹോം ആന്റ് കിച്ചൺ, ഫർണിച്ചർ ആന്റ് ഗ്രോസറി എന്നിവയ്ക്കും ഓഫറുകൾ ഉണ്ടായിരിക്കും.  അമിതാഭ് ബച്ചൻ, വിരാട് കോലി, ആലിയ ഭട്ട്, രൺബീർ കപൂർ, സുദീപ് കിച്ച, മഹേഷ് ബാബു തുടങ്ങിയവരെ അണിനിരത്തി ബിഗ് ബില്യൺ ഡേയ്സിന് പരമാവധി പ്രചാരം കൊടുക്കാനും ഫ്ലിപ്കാർട്ട് ശ്രമിക്കുന്നുണ്ട്.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ