മുൻനിര ക്രിക്കറ്റ് ടീമുകളുമായി പങ്കാളിത്തം ഉറപ്പിച്ച് ഫോമോ 7

Published : Jul 18, 2024, 06:36 PM IST
മുൻനിര ക്രിക്കറ്റ് ടീമുകളുമായി പങ്കാളിത്തം ഉറപ്പിച്ച് ഫോമോ 7

Synopsis

തമിഴ്നാട് പ്രീമിയർ ലീഗ്, മേജർ ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലജൻറ്സ് എന്നീ ടൂർണമെൻറുകളിലാണ് ഫോമോ 7 സ്പോൺസർഷിപ്പ് നൽകുക

പ്രമുഖ ഓൺലൈൻ ഗയിമിങ് പ്ലാറ്റ്ഫോമും ഗയിം പ്രഡിക്ഷൻ പ്ലാറ്റ്ഫോമുമായ ഫോമോ 7 ക്രിക്കറ്റ് ലോകത്ത് പുതിയ കാൽവയ്പ്പിനായി മികച്ച പങ്കാളിത്തങ്ങൾ ഉറപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന ക്രിക്കറ്റ് ടൂർണമെൻറുകളായ തമിഴ്നാട് പ്രീമിയർ ലീഗ്, മേജർ ലീഗ് ക്രിക്കറ്റ് , വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലജൻറ്സ് എന്നീ മത്സരങ്ങളിലാണ് ടീമുകളെ സ്പോൺസർ ചെയ്യുക. ക്രിക്കറ്റ് ലോകത്ത് മികച്ച സംഭാവനകൾ ഭാവിയിൽ നൽകുന്നതിന് പുതിയ കൂട്ടായ്മകൾ സഹായകമാക്കും. 

തമിഴ്നാട് പ്രീമിയർ ലീഗിൻറെ ഭാഗമായ ട്രിച്ചി ഗ്രാൻറ് ചോളാസിന്റെ ടൈറ്റിൽ സ്പോൺസറാണ് ഇത്തവണ ഫോമോ 7. പ്രാമോഷൻറെ ഭാഗമായുള്ള എല്ലാ കാര്യങ്ങളിലും ഫോമോ 7ന്റെ ലോഗോ പതിച്ച ജേഴ്‌സി അണിഞ്ഞായിരിക്കും ടീമുകൾ പങ്കെടുക്കുക. 

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലജൻസിൽ ആസ്ട്രേലിയ ചാമ്പ്യൻസിന്റെ പ്രിൻസിപ്പൽ പാർട്ണറാണ് ഫോമോ 7. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധനേടുന്നതിന് ഈ പാർട്ണർഷിപ്പ് സഹായകമാകും. ക്രിക്കറ്റ് ലോകത്തെ പരിചിതരായ മികച്ച കളിക്കാരുമായി അടുത്ത് സഹകരിക്കുന്നതിന് ഈ പാർട്ണർഷിപ്പിലൂടെ സാധിക്കുമെന്ന് ഫോമോ 7 മാർക്കറ്റിങ് ഹെഡ് ക്രിസ് ഫെർണാണ്ടസ് പറഞ്ഞു. 

മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിന്റെ അസോസിയേറ്റ് പാർട്ണർഷിപ്പിലൂടെ അമേരിക്കയിലേക്കും വ്യാപിക്കുകയാണ് ഫോമോ 7. യുഎസിൽ ക്രിക്കറ്റിന് കൂടുതൽ ആരാധകരെ സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും. 

സ്പോർട്സ് പ്രേമികൾക്ക് മികച്ച ഓൺലൈൻ ഗയിമിങ്ങ് അനുഭവത്തിനും സ്പോർട്സ് പ്രഡിക്ഷനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഫോമോ 7. ഏറ്റവും മികച്ച യൂസർ ഫ്രണ്ട്‌ലി എക്സ്പീരിയൻസ് നൽകുന്നതിനൊപ്പം നിരവധി ഗയിമുകളും സമ്മാനങ്ങളും നൽകുന്നത് വഴി ഓൺലൈൻ ഗയിമിങ്ങ് രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഫോമോ 7. കൂടുതൽ അറിയാൻ www.fomo7.com

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ