ഇന്ത്യൻ ടെലികോം മേഖല വിദേശനിക്ഷേപകരുടെ പേടിസ്വപ്നമെന്ന് വോഡാഫോൺ ഇന്ത്യയുടെ മുൻ സിഇഒ

By Web TeamFirst Published Nov 5, 2019, 12:24 PM IST
Highlights

ടെലികോം വകുപ്പിനെ പിന്തുണച്ചുകൊണ്ട് ഒക്ടോബർ 24 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ ടെൽകോയുടെ നോൺ- കോർ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ എജിആർ (അഡ്ജസ്റ്റഡ് ക്രോസ് റവന്യൂ) ഉൾപ്പെടുത്താൻ ഉത്തരവായിട്ടുണ്ട്. 

ദില്ലി: മിക്ക വിദേശ നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം ഇന്ത്യൻ ടെലികോം വിപണി ദുര്‍സ്വപ്നം ആണ്.  നിക്ഷേപകർക്ക് അനുകൂലമായ രീതിയിലല്ല ടെലികോം വിപണി ഇന്ത്യയിൽ വികാസം പ്രാപിച്ചിട്ടുള്ളതെന്ന്  മുൻ വോഡഫോൺ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടൻ പീറ്റേഴ്‌സ്

ടെലികോം വകുപ്പിനെ പിന്തുണച്ചുകൊണ്ട് ഒക്ടോബർ 24 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ ടെൽകോയുടെ നോൺ- കോർ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ എജിആർ (അഡ്ജസ്റ്റഡ് ക്രോസ് റവന്യൂ) ഉൾപ്പെടുത്താൻ ഉത്തരവായിട്ടുണ്ട്. തകർച്ചയിലായിരുന്ന മേഖലയെ 1.3 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്കാണ് ഈ നടപടി തള്ളിയിട്ടത്.  ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജുകൾ, പിഴകള്‍ എന്നിവ പിഴയോടുകൂടി 2003 മുതലുള്ള തുകയാണ് അടയ്ക്കാന്‍ ഉത്തരവായത്.

ടെൽകോകൾക്ക് യാതൊരുവിധ ഇളവുകളും നൽകേണ്ടതില്ലെന്ന്  ടെലികോം കമ്മീഷൻ മുൻ അംഗം, ആർ അശോക് പറഞ്ഞു. സുപ്രീംകോടതിയിൽ വിധി പൂർണമായും അനുകൂലമായി നടപ്പാക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. ഇളവുകൾ അനുവദിക്കാനുള്ള ഏതൊരു നീക്കവും സുപ്രീം കോടതി ഉത്തരവിന് എതിരായിരിക്കുമെന്നും അശോക് പറഞ്ഞു.

അതേസമയം, ഈ മേഖല ഇതിനകം തന്നെ മോശം അവസ്ഥയിലാണെന്നും ഏഴ് ലക്ഷം കോടിയിലധികം കടബാധ്യതയുണ്ടെന്നും പീറ്റേഴ്‌സ് പറഞ്ഞു.

നഷ്ടത്തിലുള്ള വോഡഫോൺ- ഐഡിയ കമ്പനി മൂന്നു മാസത്തിനുള്ളിൽ 39,000 കോടി രൂപ അടയ്ക്കണം. എയർടെൽ 40,000 കോടി രൂപയും പിഴയൊടുക്കണം.
 

click me!