ജനറൽ അറ്റ്‍ലാന്റിക് നിക്ഷേപം: വൻ വളർച്ചാ പദ്ധതികളുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മുന്നോട്ട്

By Web TeamFirst Published Oct 1, 2020, 5:16 PM IST
Highlights

ജനറൽ അറ്റ്ലാന്റികിന്റെ തീരുമാനത്തിൽ മുകേഷ് അംബാനി സന്തോഷം രേഖപ്പെടുത്തി. 

മുംബൈ: റിലയൻസ് റീട്ടെയ്‌ലിൽ 3675 കോടി രൂപ നിക്ഷേപിക്കാൻ ആഗോള കമ്പനിയായ ജനറൽ അറ്റ്ലാന്റികിന്റെ തീരുമാനം. ബിഎസ്ഇ ഫയലിങിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 0.84 ശതമാനം ഇക്വിറ്റി ഓഹരികളാണ് ഇതിലൂടെ ലഭിക്കുക. 

റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ സഹ സ്ഥാപനമാണ് റിലയൻസ് റീട്ടെയ്ൽ. എല്ലാ റീട്ടെയ്ൽ വിഭാഗങ്ങളും ഈ കുടക്കീഴിലാണ്. നേരത്തെ ജിയോ പ്ലാറ്റ്ഫോമിലും ജനറൽ അറ്റ്ലാന്റിക് നിക്ഷേപം നടത്തിയിരുന്നു. 6598.38 കോടി രൂപയായിരുന്നു ജനറൽ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചത്.

ജനറൽ അറ്റ്ലാന്റികിന്റെ തീരുമാനത്തിൽ മുകേഷ് അംബാനി സന്തോഷം രേഖപ്പെടുത്തി. ഇത് റിലയൻസ് റീട്ടെയ്‌ലിന് വളർച്ചയ്ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയ്ൽ വിപണിയിൽ മേധാവിത്തം സ്ഥാപിക്കാനുള്ള അംബാനിയുടെ ശ്രമത്തിന് കരുത്ത് പകരുന്നതാണ് ഈ തീരുമാനം.

നിലവിൽ ഇന്ത്യൻ വിപണിയിൽ ആമസോണും ഫ്ലിപ്കാർട്ടും നിലനിർത്തുന്ന സ്വാധീനം കുറയ്ക്കാനാണ്  അംബാനിയുടെ നീക്കം. അലിബാബ, അന്റ് ഫിനാൻഷ്യൽ, ബോക്സ്, ബൈറ്റ്ഡാൻസ്, ഫെയ്സ്ബുക്, സ്ലാക്, സ്‌നാപ്‌ചാറ്റ്, ഊബർ തുടങ്ങിയ കമ്പനികളിൽ ജനറൽ അറ്റ്ലാന്റിക് നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്.

click me!