സലൂൺ മേഖലയിലെ ശ്രദ്ധേയ ബ്രാൻഡ് ഗ്‌ളാമ സ്റ്റുഡിയോസ് ഇനി കേരളത്തിലും

Published : Nov 21, 2019, 10:27 PM IST
സലൂൺ  മേഖലയിലെ  ശ്രദ്ധേയ ബ്രാൻഡ് ഗ്‌ളാമ സ്റ്റുഡിയോസ് ഇനി കേരളത്തിലും

Synopsis

ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലാമ സ്റ്റുഡിയോസിന് രാജ്യത്തെ 21 പ്രമുഖ നഗരങ്ങളിലായി നൂറ്റി അറുപതോളം സലൂണുകൾ  ഉണ്ട്. അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ കേരളത്തിൽ അൻപതോളം സലൂണുകൾ  തുടങ്ങുവാൻ പദ്ധതിയുണ്ട്. 

രാജ്യത്തെ സലൂൺ മേഖലയിലെ ശ്രദ്ധേയ ബ്രാൻഡായ ഗ്‌ളാമ സ്റ്റുഡിയോസ് ഇനി കേരളത്തിലും. കൊച്ചി കാക്കനാടാണ് ഗ്‌ളാമ സ്റുഡിയോസിന്റെ സലൂൺ  ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത സിനിമ താരം ഭാമ സലൂൺ  ഉദ്‌ഘാടനം  ചെയ്തു. ചടങ്ങിൽ ഗ്‌ളാമ സ്റ്റുഡിയോസ് ഉടമസ്ഥനും കമ്പനി സിഇഒയുമായ സാദിയ നസീം പങ്കെടുത്തു.

ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലാമ സ്റ്റുഡിയോസിന് രാജ്യത്തെ 21 പ്രമുഖ നഗരങ്ങളിലായി നൂറ്റി അറുപതോളം സലൂണുകൾ  ഉണ്ട്. ക്വീൻ ബീസ് എന്ന ഫ്രാൻഞ്ചൈസിയുമായി ചേർന്നു കൊണ്ടാണ് കൊച്ചിയിൽ ഗ്‌ളാമ സ്റ്റുഡിയോസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ കേരളത്തിൽ അൻപതോളം സലൂണുകൾ  തുടങ്ങുവാനാണ് പദ്ധതി. 

അടുത്ത രണ്ടു മാസത്തിനുള്ളിൽ കൊച്ചിയിലെ വിവിധ ഇടങ്ങളിലായി പത്ത് സലൂണുകൾ കൂടി തുടങ്ങുമെന്ന് കമ്പനി ഉടമ സാദിയ നസീം പറഞ്ഞു.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ