ഗൂഗിളിൽ ഒരു വർഷത്തേക്ക് പുതിയ റിക്രൂട്ട്മെന്റ് ഇല്ല; ചെലവ് ചുരുക്കലും പ്രഖ്യാപിച്ച് സുന്ദർ പിച്ചൈ

By Web TeamFirst Published Apr 17, 2020, 10:22 AM IST
Highlights

കമ്പനി കൂടുതൽ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ്. 

കാലിഫോർണിയ: വെബ് ലോകത്തെ ഭീമൻ കമ്പനിയായ ഗൂഗിളിനും കൊവിഡ് കാലം തിരിച്ചടിയുടേത്. കമ്പനിയിൽ അടുത്ത ഒരു വർഷത്തേക്ക് പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ചെലവുകൾ വെട്ടിച്ചുരുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ.

അഡ്വൈർടൈസിങ് ബിസിനസിൽ ഉണ്ടായിരിക്കുന്ന കുറവാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. കമ്പനി കൂടുതൽ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ്. ഡാറ്റ സെന്ററുകൾ, മെഷീനുകൾ, ബിസിനസിതര മാർക്കറ്റിങിനും യാത്രകൾക്കുമാണ് പണം മാറ്റിവയ്ക്കുന്നത്.

കൊവിഡ് ആഗോള സാമ്പത്തിക സ്ഥിതിയെ ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്ന് ജീവനക്കാർക്കുള്ള കത്തിൽ പിച്ചൈ കുറിച്ചിട്ടുണ്ട്. ഗൂഗിളും ഈ പിടിയിൽ നിന്ന് മോചിതരല്ല. പങ്കാളിതത്തിലൂടെയും പരസ്പര ആശ്രയത്തോടെയുള്ള ബിസിനസ് രംഗത്താണ് ഗൂഗിളിന്റെ നിലനിൽപ്പ്. എന്നാൽ, ഗൂഗിളുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനികളിൽ ഭൂരിഭാഗവും കൊവിഡ് മൂലം കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്.

click me!