ഹൈടെക്ക് ഷോറൂമുമായി 'ഗോപു നന്തിലത്ത് ജി-മാർട്ട്'; കലൂരിൽ പ്രവർത്തനം ആരംഭിച്ചു

Published : Sep 05, 2019, 12:30 PM ISTUpdated : Sep 05, 2019, 03:09 PM IST
ഹൈടെക്ക് ഷോറൂമുമായി 'ഗോപു നന്തിലത്ത് ജി-മാർട്ട്'; കലൂരിൽ പ്രവർത്തനം ആരംഭിച്ചു

Synopsis

എല്ലാ പ്രമുഖ ഹോം അപ്ലയൻസ് ബ്രാന്റുകളും അണിനിരത്തി ഹൈടെക്ക് ഇലട്രോണിക്സ് ഗൃഹോപകരണ ഷോറൂമാണ് ഗോപു നന്തിലത്ത് പരിചയപ്പെടുത്തുന്നത്

ഹോം അപ്ലയൻസസ് ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 36-ാംമത് ഹൈടെക്ക് ഷോറൂം കൊച്ചി കലൂരിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയിൽ എല്ലാ പ്രമുഖ ഹോം അപ്ലയൻസ് ബ്രാന്റുകളും അണിനിരത്തി ഹൈടെക്ക് ഇലട്രോണിക്സ് ഗൃഹോപകരണ ഷോറൂമാണ്  ഗോപു നന്തിലത്ത് പരിചയപ്പെടുത്തുന്നത്. ഹൈബി ഈഡൻ എംപിയും  മേയർ സൗമിനി ജെയിനും ചേർന്നാണ്  36-ാംമത് ഹൈടെക്ക് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഷൈനി ഗോപു നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ സുജിത്ത് എന്നിവർ ചേർന്ന് ആദ്യവില്പന നിർവഹിച്ചു. ദക്ഷാ ഗൗരി, ധ്രുവ് ദേവ് എന്നിവർ ദീപം കൊളുത്തി. ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 36-ാമത് ഷോറൂമും കൊച്ചിയിലെ രണ്ടാമത്തെ ഷോറൂമാണിത്.

  

സെപ്റ്റംബർ 1 മുതൽ 9 വരെ ഇടപ്പള്ളി - കലൂർ ഷോറൂമുകൾ സന്ദർശിക്കുന്നവർക്ക് എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ എൽ.ഇ.ഡി. ടി.വി സമ്മാനമായി നൽകുന്ന സമ്മാന പദ്ധതിക്കും തുടക്കമായി. ബമ്പർ ഓഫറിന്റെ ഭാഗമായി ജി-മാർട്ട് ഷോറൂമുകളിൽ പർച്ചേസ് നടത്തുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന പത്ത്‌ പേർക്ക് ഡാറ്റ്‌സൺ ‘റെഡി ഗോ’കാർ സമ്മാനമായി നൽകും. ക്രോക്കറിക്കുള്ള പ്രത്യേകത ഡിവിഷനും 36-ാംമത് ഹൈടെക്ക് ഷോറൂമിന്റെ പ്രത്യേകതയാണ്. ഫാൻ, കൂളർ,വാട്ടർ ഹീറ്റർ തുടങ്ങിയ മിനി ഹോം അപ്ലൻസുകൾക്ക് 50% ഡിസ്‌കൗണ്ടും ഇവിടെ ലഭിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാന്റുകളും മികച്ച പ്രൊഡക്റ്റ് ഡിസ്പ്ലേയും പരിചയ സമ്പന്നരായ സെയിൽസ് ടീമും ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ സവിശേഷതയാണ്. ഞായറാഴ്ച്ചകളിലും ഗോപു നന്തിലത്ത് ജി-മാർട്ട് തുറന്ന് പ്രവർത്തിക്കും. 

 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ