ചായക്ക് ഒരു രൂപ കൂടി, മസാല ദോശയ്ക്ക് രണ്ട് രൂപ: ഇന്ത്യന്‍ കോഫി ഹൗസിലെ വിലവിവര പട്ടിക മാറുന്നു

By Web TeamFirst Published Nov 26, 2019, 5:15 PM IST
Highlights

 ചായക്കും കാപ്പിക്കും ഒരു രൂപയും മസാല ദോശക്കും നെയ്റോസ്റ്റിനും രണ്ട് രൂപയുമാണ് കൂട്ടിയത്. 

കോഴിക്കോട്: പൊതുവിപണിയിലെ വിലക്കയറ്റം സാധാരണക്കാരുടെ ഭക്ഷണശാലയായ ഇന്ത്യൻ കോഫീ ഹൗസിനെയും പ്രതിസന്ധിയിലാക്കി. ഉള്ളി ഉൾപ്പടെയുള്ള സാധനങ്ങൾക്ക് വില ഉയർന്നതോടെയാണ് കോഫീ ഹൗസിലെ ചില വിഭവങ്ങൾക്ക് വില കൂടിയത്.

 ചായക്കും കാപ്പിക്കും ഒരു രൂപയും മസാല ദോശക്കും നെയ്റോസ്റ്റിനും രണ്ട് രൂപയുമാണ് കൂട്ടിയത്. ജിഎസ്ടി നടപ്പാക്കിയപ്പോൾ ജനങ്ങളിൽ നിന്നും നികുതി പിരിക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് മലബാർ മേഖല കോഫീ ഹൗസുകൾ ഭക്ഷ്യസാധനങ്ങൾക്ക് വില കൂട്ടിയിരുന്നില്ല. എന്നാൽ, പൊതു വിപണിയിലെ വിലക്കയറ്റത്തെത്തുടർന്ന് വിലവർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.

click me!