ഫിക്സഡ് ഡിപ്പോസിറ്റിനൊപ്പം ഇന്‍ഷുറന്‍സ് പോളിസിയും പുതിയ സേവനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

By Web TeamFirst Published Oct 15, 2019, 10:20 AM IST
Highlights

ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതിനായി 'എഫ്ഡി എക്‌സ്ട്രാ' എന്ന പേരില്‍  ബാങ്കിന്റെ ഫിക്‌സഡ്, റെക്കറിങ് ഡെപോസിറ്റുകള്‍ക്കായി അവതരിപ്പിച്ച നൂതനമായ ഓഫറുകളില്‍ ഏറ്റവും പുതിയ സ്‌കീമാണ് ഇത്.
 

തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് രാജ്യത്തെ ആദ്യത്തെ 'എഫ്ഡി ഹെല്‍ത്ത്' സേവനം അവതരിപ്പിച്ചു. എഫ്ഡി വഴിയുള്ള നിക്ഷേപ വളര്‍ച്ചയുടെ ഇരട്ട നേട്ടം നല്‍കുന്നു. ഗുരുതരമായ രോഗത്തില്‍ നിന്നുളള പരിരക്ഷയും, അതോടൊപ്പം  സ്ഥിര നിക്ഷേപമാണിത്. ഉപഭോക്താവിന് ആദ്യ വര്‍ഷം സൗജന്യമായി ഇന്‍ഷുറന്‍സ് ലഭിക്കുകയും പിന്നീട് പുതുക്കുകയും ചെയ്യാവുന്നതാണ് സ്‌കീം.

രാജ്യത്ത് ആദ്യമായി ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തേക്ക് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ എഫ്ഡി ഇടുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ ഗുരുതര രോഗ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച പലിശയോടൊപ്പം 18 -50 വയസിനിടയില്‍ പ്രായമുള്ള ഉപഭോക്താവിന് 33 ഗുരുതര രോഗങ്ങള്‍ക്ക് ആദ്യ വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാന്‍സര്‍, ശ്വാസകോശ രോഗം, കിഡ്‌നി തകരാര്‍, ബ്രെയിന്‍ ട്യൂമര്‍, അല്‍ഷെയിമെഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെല്ലാം ഈ ഗുരുതര രോഗ പരിരക്ഷയില്‍പ്പെടും.

ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതിനായി 'എഫ്ഡി എക്‌സ്ട്രാ' എന്ന പേരില്‍  ബാങ്കിന്റെ ഫിക്‌സഡ്, റെക്കറിങ് ഡെപോസിറ്റുകള്‍ക്കായി അവതരിപ്പിച്ച നൂതനമായ ഓഫറുകളില്‍ ഏറ്റവും പുതിയ സ്‌കീമാണ് ഇത്.

'ഭാവിയില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ കണക്കാക്കാതെ വ്യക്തികള്‍ നടത്തുന്ന ഏറ്റവും അടിസ്ഥാന നിക്ഷമാണ് എഫ്ഡിയെന്നും ആകര്‍ഷകമായ പലിശയും സ്ഥിരതയും ഉറപ്പുള്ള റിട്ടേണുമാണ് ഇതിന് മുഖ്യ കാരണമെന്നും എഫ്ഡി എക്‌സ്ട്രായ്ക്കു ലഭിച്ച മികച്ച സ്വീകരണമാണ് ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന എഫ്ഡി ഹെല്‍ത്ത് അവതരിപ്പിക്കാന്‍ പ്രചോദനമായതെന്നും വ്യവസായത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഓഫറെന്നും,' ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.
 

click me!