അവസാന തീയതി ഡിസംബര്‍ 31; സ്കില്‍ കേരള 2020 സംസ്ഥാനതല പോരാട്ടം കോഴിക്കോടിന്‍റെ മണ്ണില്‍

Web Desk   | Asianet News
Published : Dec 29, 2019, 05:49 PM ISTUpdated : Dec 29, 2019, 05:50 PM IST
അവസാന തീയതി ഡിസംബര്‍ 31; സ്കില്‍ കേരള 2020 സംസ്ഥാനതല പോരാട്ടം കോഴിക്കോടിന്‍റെ മണ്ണില്‍

Synopsis

മുന്‍വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ ഇത് 42 ആക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: ആഗോളതലത്തില്‍തന്നെ കഴിവ് പ്രകടിപ്പിക്കാന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന  നൈപുണ്യ മേളയായ ഇന്ത്യ സ്കില്‍സ് കേരള 2020 മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ പന്ത്രണ്ടായിരം കവിഞ്ഞു.

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്‍റേയും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റേയും (കെയ്സ്) സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയ്ക്ക് ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. അവസാന ദിവസങ്ങളിലുണ്ടാകുന്ന രജിസ്ട്രേഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്തവണ മത്സരങ്ങള്‍ക്ക് വാശിയേറുമെന്നാണ് സൂചന.

ജനപ്രീതിയുള്ള മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തിയതും സമ്മാനത്തുകയുടെ മേന്മയുമാണ് രജിസ്ട്രേഷന്‍ കൂടുതലാകാന്‍ കാരണം. ജില്ലാതല മത്സരങ്ങള്‍ ജനുവരി 15 മുതല്‍ 20 വരെയും മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല്‍ 31 വരെയും നടക്കും. സംസ്ഥാന മത്സരങ്ങള്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക.

മുന്‍വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ ഇത് 42 ആക്കിയിട്ടുണ്ട്. ദേശീയ മത്സരങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍സ് മേളയിലും പങ്കെടുക്കാം.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ