
കൊച്ചി: ഓണ്‍ലൈന്‍ വഴി അതിവേഗം സ്വന്തമാക്കാവുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും പൊതു-സ്വകാര്യ മേഖലാ സംയുക്ത ഇന്‍ഷുറന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സും ചേര്‍ന്ന് അവതരിപ്പിച്ചു. 50,000 മുതല്‍ 15 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഐഒബി ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എല്ലാ ശാഖകളില്‍ നന്നും തത്സമയം സ്വന്തമാക്കാം.
ഇണകള്‍ക്കും ആശ്രിതരായ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കവറേജ് ലഭിക്കുന്ന ഈ പോളിസിയില്‍ പ്രയോക്താവിന്റെ പ്രായം അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. 50 വയസ്സ് വരെ മെഡിക്കല്‍ പരിശോധന വേണ്ടതില്ലയെന്നതാണ് പോളിസിയുടെ പ്രത്യേകത.