ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി കോഴ്സുകളുമായി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട്

By Web TeamFirst Published Aug 4, 2021, 3:22 PM IST
Highlights

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ് എന്നിവയിൽ ജോയിന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒരുക്കുന്നു

രാജ്യത്തെ ഏറ്റവും മികച്ച പ്രൈവറ്റ് യൂണിവേഴ്സിറ്റിയായ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (BIHER) ചെന്നൈ ആസ്ഥാനമായ മൾട്ടി നാഷണൽ കമ്പനി IBMഉം ആയി ചേർന്ന്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ് എന്നിവയിൽ ജോയിന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒരുക്കുന്നു. 2011 മുതൽ IBM- മായി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സഹകരിക്കുന്നുണ്ട്. 

കോഴ്സുകൾ

ബി.ടെക് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റാ സയൻസ്,
B.Sc - CS സൈബർ സെക്യൂരിറ്റി, 
ബി.കോം - ഡാറ്റാ അനലറ്റിക്സ് പോഗ്രാം തമിഴ്നാട്ടിലെ (IBM) ഐബിഎമ്മുമായി സഹകരിച്ച്

ഇന്ത്യ പോലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്ത് വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ്  ഉള്ളത്. Gartner Report 2020 പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ, ഐഒടി(IOT ) മുതലായ സാങ്കേതികവിദ്യകൾ പഠിച്ചവർക്ക്  ലോകത്തുടനീളം മികച്ച തൊഴിലവസരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ ഉൾകൊള്ളിച്ച് വിവര സാങ്കേതിക വിദ്യകളുടെ വളർച്ചയും പുരോഗതിയും അടിസ്ഥാനപരമായ തലം മുതൽ കൊണ്ടുവരുക എന്നത് അനുവാര്യമാണ്. 

പ്രോഗ്രാമുകളുടെ പ്രത്യേകത

തിയററ്റിക്കലും പ്രാറ്റിക്കലുമായ ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗികവുമായ പരിശീലനം നൽകുന്ന ക്ലാസ് റൂമുകളാണ് ഉള്ളത്, ടീം പ്രോജക്ടുകൾ  സംയോജിപ്പിച്ച് ഒരു മിശ്രിത പഠന സമീപനമാണ് ഇവിടെയുള്ളത്.

ഏറ്റവും പുതിയ അപ്ഡേറ്റ് സോഫ്‌റ്റ്‌വെയറുകളെ പറ്റിയും സാങ്കേതികവിദ്യകളെ പറ്റിയും വിപണിയിലെ ഐടി വികസനങ്ങളെക്കുറിച്ചുള്ള അറിവും പ്രതിധാനം ചെയ്യുന്നു. 

ഫീൽഡ് കൺസൾട്ടന്റുമാർ, ടെക്നിക്കൽ സ്പെഷ്യലിസ്റ്റുകൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരടങ്ങുന്ന ഐബിഎം ( (IBM) സർട്ടിഫൈഡ് പ്രാക്ടീഷണർമാർ വിദ്യാർത്ഥികൾക്ക് സെഷനുകൾ കൈകാര്യം ചെയ്യും

സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുന്നതിനും നൈപുണ്യ വിദ്യാഭ്യാസ വികസിപ്പിക്കുന്നതിനുമുള്ള സമഗ്രമായ സെമസ്റ്റർ അധിഷ്ഠിത ഫോർമാറ്റ്
കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ വിദ്യാർത്ഥികൾക്ക് IBM പ്രൊഫഷണൽ സർട്ടിഫിക്കേഷൻ നൽകും.

പ്രധാന സവിശേഷതകൾ

നൂതന പാഠ്യപദ്ധതിയിലൂടെയുള്ള ക്ലാസുകളാണ് ഇവിടെയുള്ളത്, ഐബിഎമ്മിലെ  വിദഗ്ധരും യൂണിവേഴ്സിറ്റി ഫാക്കൽറ്റിയും ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കും, ബാങ്കുകൾ, കമ്പ്യൂട്ടർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ഇൻഷുറൻസ്, നിർമ്മാണം, റീട്ടെയിൽ, മറ്റ് വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകളുടെ വിവിധ നൈപുണ്യ ആവശ്യകതകൾ പാഠ്യപദ്ധതിയിലൂടെ നിറവേറ്റുന്നു.

ക്ലാസുകൾ ഫലപ്രദമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ  ഐബിഎമ്മിലെ വിദഗ്ധർ ഫെയ്സ് ടു ഫെയ്സ് ക്ലാസുകൾക്ക് നേത്യത്വം നൽകും

ലോകോത്തര നിലവാരമുള്ള ക്യാമ്പസ്

എമർജിംഗ് ടെക്നോളജികൾക്കായി ഒരു IBM സോഫ്റ്റ്‌വെയർ ലാബ് കാമ്പസിൽ സജ്ജീകരിച്ചിരിക്കുന്നു.

ഓരോ പ്രോഗ്രാം പങ്കാളിക്കും ഐബിഎമ്മിൽ നിന്ന് കോഴ്സ് മെറ്റീരിയൽ ലഭിക്കുമെങ്കിലും, വിദഗ്ധരുമായി സംവദിക്കാനും ചർച്ചകളിൽ പങ്കെടുക്കാനുമുള്ള അധിക പഠന സാമഗ്രികൾക്കുമായി വിവിധ ഐബിഎം ഓൺലൈൻ ഫോറങ്ങളിൽ പ്രവേശനം ലഭിക്കും.

ഭരത് യൂണിവേഴ്സിറ്റി ഐബിഎമ്മുമായി സഹകരിച്ചുള്ള  ഈ കോഴ്സ് പൂർത്തിയാകുന്നവർക്ക് സർട്ടിഫിക്കേഷൻ ലഭിക്കും ,IBMൽ നിന്നുള്ള വിദഗ്ദ്ധർ പ്രോജക്റ്റ് അനുഭവങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാനും  പ്രോജക്റ്റുകളുടെ വിവിധ ഘട്ടങ്ങളിലൂടെ കടക്കുമ്പോൾ സഹായങ്ങൾ ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് കാലാകാലങ്ങളിൽ IBM കേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും

ആഗോള തലത്തിൽ മികച്ച കമ്പനികളിൽ  മികച്ച നിലവാരത്തിലുള്ള കരിയർ ഉറപ്പിക്കാനാവും.

ഭരത് യൂണിവേഴ്സിറ്റി ഐബിഎമ്മുമായി സഹകരിച്ച് ഫ്യൂച്ചറിസ്റ്റ് ബാച്ചിലർ ഡിഗ്രി കോഴ്സുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഒരു പ്രത്യേക അവസരം നൽകുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസിൽ ബി.ടെക് (ഐബിഎമ്മുമായി സഹകരിച്ച്)
ബിഎസ്‌സി - കമ്പ്യൂട്ടർ സയൻസ് സൈബർ സെക്യൂരിറ്റി,   (ഐബിഎമ്മുമായി സഹകരിച്ച്)
ബി.കോം - ഡാറ്റാ അനലറ്റിക്സ്  (ഐബിഎമ്മുമായി സഹകരിച്ച്)

ഓൺലൈനായി അപേക്ഷാ സമർപ്പിക്കേണ്ട ലിങ്ക്: https://www.bharathuniv.ac.in/admission2021/application

 

click me!