മംഗല്യപട്ടിലെ ഏഴ് വിസ്മയങ്ങൾ ഒരുമിക്കുന്ന 7 വണ്ടേഴ്സ് ഇ൯ സിൽക്കുമായ് കല്യാൺ സിൽക്സ്

Web Desk   | Asianet News
Published : Mar 27, 2021, 11:04 PM ISTUpdated : Mar 27, 2021, 11:06 PM IST
മംഗല്യപട്ടിലെ ഏഴ് വിസ്മയങ്ങൾ ഒരുമിക്കുന്ന 7 വണ്ടേഴ്സ് ഇ൯ സിൽക്കുമായ് കല്യാൺ സിൽക്സ്

Synopsis

ഈ ശ്രേണിയിലടങ്ങിയിരിക്കുന്ന ഏഴ് സാരികൾ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട വേളകൾക്കായാണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹന്തി, വിവാഹം, റിസപ്ഷ൯ എന്നിങ്ങനെയുള്ള മുഹൂ൪ത്തങ്ങൾക്കായ് വെവ്വേറെ ഡിസൈ൯ ആശയങ്ങളാണ് കല്യാൺ സിൽക്സ് അവലംബിച്ചിരിക്കുന്നത്

സംശുദ്ധ പട്ടിൽ ഒരു നൂറ്റാണ്ടിലേറെയായ് വിസ്മയങ്ങൾ ഒരുക്കിയ കല്യാൺ സിൽക്സ് മംഗല്യപട്ടിൽ വീണ്ടുമൊരു വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു. അതിസുന്ദരമായ ഏഴ് മംഗല്യ പട്ടുകൾ ഒരുമിയ്ക്കുന്ന 7 വണ്ടേഴ്സ് ഇ൯ സിൽക്ക് എന്ന ബ്രൈഡൽ സാരീ സീരീസാണ് ഈ വിവാഹസീസണിൽ മലയാളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ആശയം പട്ടിൽ അവതരിപ്പിക്കുന്നത്.

ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈന൪മാ൪ അടങ്ങുന്ന വെഡിങ്ങ് സാരി സ്പെഷ്യലിസ്റ്റുകളാണ്. ഈ ഡിസൈനുകൾ പ്രത്യേകം തെരഞ്ഞെടുത്ത പട്ട് നൂലിഴകളാൽ നെയ്തെടുത്തിരിക്കുന്നത് കാഞ്ചീപുരം പോലെയുള്ള പട്ട് ഗ്രാമങ്ങളിൽ സ്ഥിതിചെയ്യുന്ന കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിലാണ്.

ഈ ശ്രേണിയിലടങ്ങിയിരിക്കുന്ന ഏഴ് സാരികൾ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട വേളകൾക്കായാണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹന്തി, വിവാഹം, റിസപ്ഷ൯ എന്നിങ്ങനെയുള്ള മുഹൂ൪ത്തങ്ങൾക്കായ് വെവ്വേറെ ഡിസൈ൯ ആശയങ്ങളാണ് കല്യാൺ സിൽക്സ് അവലംബിച്ചിരിക്കുന്നത്.

“ഇത്തരമൊരു ആശയം പ്രാവ൪ത്തികമാക്കുക ഏറെ ശ്രമകരമായ ജോലിയായിരുന്നു. ഒരേ ഡിസൈനും കള൪ പാറ്റേണുംനെയ്ത്ത്ശൈലിയും ആവ൪ത്തിക്കാതിരിക്കുക എന്ന നി൪ബന്ധബുദ്ധിയോടെയാണ് ഞങ്ങളുടെ ഡിസൈ൯ ടീമും നെയ്ത്ത്കാരും പ്രവ൪ത്തിച്ചത്. അവരുടെ കഠിനാധ്വാനവും സ൪ഗ്ഗശേഷിയും ഈ ശ്രേണിയിലെ ഓരോ സാരിയിലും പ്രകടമാണെന്നുള്ള വസ്തുത ഞങ്ങൾക്ക് തരുന്ന സംതൃപ്തി ചെറുതല്ല. വിലയുടെ കാര്യത്തിലും മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നതാണ് 7 വണ്ടേഴ്സ് ഇ൯ സിൽക്സ് എന്ന ശ്രേണിയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്”, കല്യാൺ സിൽക്സ് ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു.

ഏഴ് സാരികൾ ഒരുമിക്കുന്ന ഇന്ത്യയിലെ ഒരെയൊരു ബ്രൈഡൽ സാരീ സീരീസിന്റെ ആദ്യ എഡിഷ൯ ഇതിനോടകം തന്നെ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിക്കഴിഞ്ഞു. കേരളത്തിലെ മംഗല്യങ്ങൾക്ക് കൂടുതൽ നിറം പകരുവാ൯ കൂടുതൽ എഡിഷനുകൾ ഓരോ ആഴ്ചയിലും വിൽപ്പനയ്ക്കെത്തും.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ