ആഘോഷങ്ങൾക്കണിയാം കേരളത്തനിമയാർന്ന പരമ്പരാഗത ആഭരണങ്ങൾ

By Web TeamFirst Published May 13, 2021, 10:11 PM IST
Highlights

കേരളീയ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പരമ്പരാഗത ആഭരണങ്ങളായ പിച്ചിമൊട്ടു മാല, പാലയ്ക്ക മാല, നാഗപടം മാല, ലക്ഷ്മി കാശ് മാല, കസവു മാല, മാങ്ങ മാല തുടങ്ങിയവ ഒറ്റയ്ക്കും, വളയും കമ്മലും ചേർന്ന സെറ്റ് ആയും,  ഭീമ ജ്വല്ലറിയിൽ ലഭിക്കും

മലയാളിയുടെ സ്വർണ്ണ സങ്കൽപ്പങ്ങൾക്ക് പുതിയ മാനമേകിയ ഭീമ ജ്വല്ലേഴ്സ് കേരളത്തനിമയാർന്ന പരമ്പരാഗത ആഭരണങ്ങളാണ് ഈ അക്ഷയ ത്രിതീയ ദിനത്തിൽ നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നത്. ഷാർജയിലെ മൂവേലയിൽ നെസ്റ്റോ മാളിലുള്ള നവീകരിച്ച ഷോറൂമിൽ എത്തുന്നവരെ ആകർഷിക്കുന്നതിൽ  പ്രധാനം പാരമ്പര്യവും പ്രൗഢിയും ഒത്തുചേരുന്ന ഡിസൈനുകൾ ആണ്.  

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമായ അക്ഷയ ത്രിതീയ ദിനത്തിൽ സ്വന്തമാക്കാവുന്ന നിരവധി ഡിസൈനുകൾ ഭീമ ജ്വല്ലറി ഒരുക്കിയിട്ടുണ്ട്. കേരളീയ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പാരമ്പരാഗത ആഭരണങ്ങളായ പിച്ചിമൊട്ടു മാല, പാലയ്ക്ക മാല, നാഗപടം മാലയും വളയും ചേരുന്ന സെറ്റ്, ലക്ഷ്മി കാശ് മാല, കസവു മാല, മാങ്ങ മാല തുടങ്ങിയവ ഒറ്റയ്ക്കും വളയും കമ്മലും ചേർന്ന സെറ്റ് ആയും ഇവിടെ ലഭിക്കും. 

അക്ഷയ ത്രിതീയ എന്നാൽ സ്വർണ്ണം വാങ്ങുന്നതിനു മാത്രമുള്ള ദിവസമല്ല, പകരം വീട്ടിൽ ഐശ്വര്യവും സമൃദ്ധതിയും നിറയുന്നതിനു വേണ്ടി ലക്ഷ്മീ ദേവിയ്ക്ക് പൂജ അർപ്പിക്കേണ്ട ദിവസമാണിത്. ഈ ദിനത്തിൽ നിങ്ങൾക്കണിയാൻ ഏറ്റവും ഉചിതമായ ആഭരണങ്ങൾ ഭീമ സമ്മാനിക്കുന്നു. നെസ്റ്റോ മാളിലെ നവീകരിച്ച ഷോറൂമിൽ എത്തുന്നവർക്ക് പരമ്പരാഗത ഡിസൈനുകൾക്കൊപ്പം ആന്റിക്ക്, ടെംപിൾ, ലൈറ്റ് വെയ്റ്റ് സ്വർണ്ണാഭരണങ്ങളുടേയും പ്രേഷ്യസ്, സെമിപ്രെഷ്യസ്, ഡയമണ്ട് ആഭരണങ്ങളുടേയും വിപുലമായ ശേഖരമാണ് ഭീമ ഒരുക്കിയിരിക്കുന്നത്.

click me!