വനിതാസംരംഭകര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്കെയില്‍ അപ് പ്രോഗ്രാം

Web Desk   | Asianet News
Published : Feb 28, 2021, 12:51 PM ISTUpdated : Feb 28, 2021, 12:55 PM IST
വനിതാസംരംഭകര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്കെയില്‍ അപ് പ്രോഗ്രാം

Synopsis

കൃത്യമായ ബിസിനസ് പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി വനിതാ സംരംഭകരുടെ ബിസിനസ് പരിധി ഉയര്‍ത്തുന്നതിനാണ് ഉഡാന്‍ ലക്ഷ്യമിടുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാസംരംഭകര്‍ക്കുള്ള ബിസിനസ് ആക്സിലറേഷന്‍ പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) അപേക്ഷ ക്ഷണിച്ചു. പ്രയാണ ലാബ്സിന്‍റേയും കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റേയും സഹകരണത്തോടെയാണ് ആറുമാസത്തെ വെര്‍ച്വല്‍ പ്രോഗ്രാം 'ഉഡാന്‍' സംഘടിപ്പിക്കുന്നത്.

കൃത്യമായ ബിസിനസ് പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി വനിതാ സംരംഭകരുടെ ബിസിനസ് പരിധി ഉയര്‍ത്തുന്നതിനാണ് ഉഡാന്‍ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വനിതാസംരംഭകര്‍/ ബിരുദ കോഴ്സ് ചെയ്യുന്നവര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ രണ്ടുവര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

രജിസ്ട്രേഷന് www.prayaana.org എന്ന വെബ്സൈറ്റ്  സന്ദര്‍ശിക്കുകയോ 9742424981 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. മാര്‍ച്ച് എട്ടിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ