വരുന്നു ടെക് ചലഞ്ച്, വന്‍ അവസരങ്ങള്‍; രജിസ്റ്റര്‍ ചെയ്യാന്‍ ഡിസംബര്‍ 25 വരെ അവസരം

By Web TeamFirst Published Dec 18, 2019, 6:22 PM IST
Highlights

ഇന്‍ഡസ്ട്രി സ്റ്റാര്‍ട്ടപ് കൊളാബറേഷന്‍ പ്ലാറ്റ്ഫോം (ഐഎസ്സിപി) കേന്ദ്രീകരിച്ച് വിവിധ വ്യവസായങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ്  വിവിധ ഘട്ടങ്ങളിലായി മത്സരം നടക്കുക.
 

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ സാങ്കേതിക പ്രതിവിധികള്‍  കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകള്‍ക്കായി  ടെക് ചാലഞ്ച് സംഘടിപ്പിക്കുന്നു.

ഇന്‍ഡസ്ട്രി സ്റ്റാര്‍ട്ടപ് കൊളാബറേഷന്‍ പ്ലാറ്റ്ഫോം (ഐഎസ്സിപി) കേന്ദ്രീകരിച്ച് വിവിധ വ്യവസായങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ്  വിവിധ ഘട്ടങ്ങളിലായി മത്സരം നടക്കുക.

വിവിധ പങ്കാളികള്‍ ക്യൂറേറ്റ് ചെയ്ത പ്രത്യേക മേഖലയേയും വെല്ലുവിളിയേയും അടിസ്ഥാനമാക്കിയാണ് ഓരോ മത്സരവും നടത്തുന്നത്. ടെക് ചാലഞ്ചില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 25 വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ആദ്യഘട്ടത്തില്‍ കെഎസ് യുഎം ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് സൂക്ഷ്മപരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും.

വെല്ലുവിളികളും ആവശ്യകതകളും അടിസ്ഥാനമാക്കി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്  ജനുവരി ആറിന് നടത്തുന്ന സെഷനില്‍  സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കണം. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ സ്റ്റാര്‍ട്ടപ്പുകള്‍ ജനുവരി 13 ന് ആശയങ്ങളും പ്രതിവിധികളും അവതരിപ്പിക്കണം.
 

click me!