Ktdc special offer : വനിതാ ദിനം; കുറഞ്ഞ തുകയിൽ കിടിലൻ ടൂറിസം ഓഫറുകളുമായി കെടിഡിസി

Published : Mar 02, 2022, 09:06 PM IST
Ktdc special offer : വനിതാ ദിനം; കുറഞ്ഞ തുകയിൽ കിടിലൻ ടൂറിസം ഓഫറുകളുമായി കെടിഡിസി

Synopsis

മാർച്ച് 6 മുതൽ 12 വരെയാണ് ഓഫർ

വനിതാ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി, കേരള ടൂറിസം ഡെവലപ്‌മെൻറ് കോർപ്പറേഷൻ (കെടിഡിസി) പ്രീമിയം, ബജറ്റ് പ്രോപ്പർട്ടികളിൽ സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ മുറി വാടകയ്ക്ക് നൽകുന്നു. റൂം റെൻറിനും കോംപ്ലിമെൻററി ഭക്ഷണത്തിനും 50 ശതമാനം കിഴിവ് ലഭിക്കും. മാർച്ച് 6 മുതൽ 12 വരെയാണ് ഓഫർ. പ്രീമിയം റെസ്റ്റോറൻറുകളിൽ ഉൾപ്പെടെ ഭക്ഷണത്തിന് 20 ശതമാനം ഇളവ് ലഭിക്കും. പ്രീമിയം റിസോർട്ടുകളായ ബോൾഗാട്ടി(കൊച്ചി), ടീകൗണ്ടി(മൂന്നാർ), വാർട്ടർസ്കേപ്സ്(കുമരകം), സമുദ്ര(കോവളം), ആരണ്യനിവാസ്, ലേക്ക്പാലസ്(തേക്കടി), മാസ്ക്കറ്റ് ഹോട്ടൽ(തിരുവനന്തപുരം) എന്നിവിടങ്ങളിലും ബഡ്ജറ്റ് റിസോർട്ടുകളായ ഗോൾഡൻപീക്ക്(പൊന്മുടി), പെരിയാർഹൗസ് (തേക്കടി), സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്(തണ്ണീർമുക്കം), ഗ്രാൻഡ് ചൈത്രം(തിരുവനന്തപുരം), പെപ്പർ ഗ്രോവ്(സുൽത്താൻ ബത്തേരി), റിപ്പിൾലാൻഡ് (ആലപ്പുഴ), ഫോക്ക്‌ലാൻഡ് (പറശിനിക്കടവ്), ലൂംലാൻഡ് (കണ്ണൂർ), നന്ദനം (ഗുരുവായൂർ), ഗാർഡൻഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഓഫറുള്ളത്. ബുക്കിംഗിന്: centralreservation@ktdc.com. ഫോൺ: 9400008585, 0471- 2316736, 2725213. കൂടുതൽ വിവരങ്ങൾക്ക്: www.ktdc.com.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്