Latest Videos

ജ്വല്ലറി ഡിസൈനിങ്; പുതിയ കാലത്തിന്റെ തിളക്കം

By Web TeamFirst Published May 31, 2022, 10:54 PM IST
Highlights

പരിചയം മാത്രമല്ല, ഭാവനയും പരിശീലനവും ആവശ്യമുള്ള മേഖലയാണു ജ്വല്ലറി. ഇതിന് അനുയോജ്യമായ കോഴ്സ് ഒരുക്കിയിരിക്കുന്നു, ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിനു കീഴിലെ ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്

ജ്വല്ലറി ഡിസൈനിങ്  മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പിനു കീഴിലെ ലങ്കാര ജ്വല്ലറി ഡിസൈൻ & മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്. പുതിയ കാലത്തിന്റെയും നാളെയുടെയും ആവശ്യങ്ങൾ മുന്നിൽക്കണ്ട് ജ്വല്ലറി ഡിസൈനിങ്ങിലും  മാനേജ്മെന്റിലും തികഞ്ഞ പ്രഫഷനലിസത്തിന്റെ ശ്രദ്ധേയമായ ചുവടുകൂടിയാണ് ഈ സംരംഭം.

പൊന്നിനു പൂക്കാലം

ലോക ആഭരണവിപണിയുടെ 29% ഉപഭോഗവും ഇന്ത്യയിലാണ്. മൂന്നു ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ഈ മേഖലയിൽ മാത്രം രാജ്യത്തു പ്രവർത്തിക്കുന്നത്. ജ്വല്ലറി എക്‌സ്‌പോർട്ട്, ഡിസൈനിങ്, റീട്ടെയ്നിങ്, ഫാഷൻ ബുട്ടീക്കുകൾ തുടങ്ങി വിവിധ വ്യവസായ സ്ഥാപനങ്ങൾ ഈ മേഖലയിൽ സജീവമാണ്.

നൂറ്റാണ്ടുകൾകൊണ്ടു വികസിതമായ ആഭരണ രൂപകൽപന ഇന്ത്യയിൽ വലിയ മാറ്റങ്ങളുടെ പാതയിലാണിപ്പോൾ. ആധുനിക സാങ്കേതിക വിദ്യയുടെയും വൈജ്ഞാനിക പഠനങ്ങളുടെയും സ്വാധീനത്താൽ വിപുലമായ വികസനവും പരിണാമവും ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെപ്പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് ആഭരണങ്ങൾ സൗന്ദര്യത്തിനൊപ്പം സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടർച്ചയുമാണ്. വിലപിടിപ്പുള്ള ആഭരണങ്ങളെ ഉറപ്പുള്ള നിക്ഷേപമായി കാണുന്നവരുമാണ് ഇന്ത്യക്കാർ.

അലങ്കാരപ്രഭ, ‘ലങ്കാര’!

ജ്വല്ലറി ഡിസൈനിങ്  മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു കളമൊരുക്കിക്കൊണ്ടാണു ചുങ്കത്ത് ജ്വലറിയുടെ ‘ലങ്കാര’ പിറവി കൊള്ളുന്നത്. വിവാഹം എവിടെ വേണം എന്നതു മുതൽ വരനും വധുവിനും മാത്രമല്ല ബന്ധുക്കൾക്കു പോലും ചേരുന്ന ആകർഷകമായ വസ്ത്രങ്ങൾ വരെ കസ്റ്റമൈസ് ചെയ്തു സൃഷ്ടിക്കുന്ന ഇക്കാലത്ത് ആഭരണങ്ങളും വ്യക്തിഗത സൗന്ദര്യസങ്കൽപങ്ങൾക്കനുസരിച്ചു രൂപകൽപന ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണേറെ.

ഡിസൈനർ ജ്വല്ലറിയുടെ ഏറ്റവും നൂതനവും മനസ്സിനിണങ്ങുന്നതുമായ പരിണാമമാണു ‘ലങ്കാര’ വാഗ്ദാനം ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും സൗന്ദര്യസങ്കൽപങ്ങൾ സ്വർണത്തിലും അമൂല്യരത്‌നങ്ങളിലും സാക്ഷാത്കരിക്കപ്പെടുന്ന അപൂർവ അനുഭവം ‘ലങ്കാര’ ഒരുക്കുന്നു. ആഭരണ കളക്‌ഷൻ അന്യാദൃശമാകണമെന്ന ഓരോ വ്യക്തിയുടെയും അഭിലാഷം സഫലമാക്കുകയെന്നത് ഇന്നത്തെ ജ്വല്ലറി ഡിസൈനർമാർക്കു വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ സർഗാത്മകമായി നേരിടാനുള്ള പ്രാഗത്ഭ്യം നേടാൻ അവസരമൊരുക്കുകയാണു ലങ്കാര ഇൻസ്റ്റിറ്റ്യൂട്ട്.

‘ലങ്കാര’യിലെ ഡിസൈനർമാർ ഉപഭോക്താക്കളുടെ ആശയങ്ങൾ രേഖാചിത്രങ്ങളിലും CAD സോഫ്റ്റവെയർ മുഖേന ആഭരണരൂപത്തിലും സൃഷ്ടിക്കുന്നു. ഓരോ ഘട്ടത്തിലും ഉപഭോക്താവിനു മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട്. രൂപകൽപനയിലും മൂല്യത്തിലും പൂർണതൃപ്തിയായാൽ ഡിസൈൻ അന്തിമമായി നിശ്ചയിക്കുന്നു. ഇങ്ങനെ രേഖാചിത്രത്തിൽനിന്ന് അമൂല്യമായ ആഭരണത്തിലേക്കുള്ള പരിണാമത്തിൽ ഭാവനയും.

click me!