ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം, വാട്ട്സ് ആപ്പിലൂടെ

By Web TeamFirst Published Apr 30, 2021, 3:33 PM IST
Highlights

ഓരോരുത്തർക്കും ഇംഗ്ലീഷ് ഭാഷയിൽ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസ്സുകൾ. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും

ഇംഗ്ലീഷ് സംസാരിക്കാൻ ഇനി ഒട്ടും ബുദ്ധിമുട്ടേണ്ട. നമുക്ക് ഒഴിവുള്ള സമയത്ത് വാട്ട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം. പഠിപ്പിക്കാൻ ഓരോരുത്തർക്കും പ്രത്യേകമായി ഒരു പേർസണൽ ട്രെയിനർ ഉണ്ടാകും. നമുടെ ഒഴിവനുസരിച്ച് ട്രെയിനറുമായി സംസാരിച്ചും സംശയങ്ങൾ തീർത്തും ഒഴുക്കോടെ അനായാസം ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമാണ് ഇംഗ്ലീഷ് പ്ലസ് ഒരുക്കുന്നത്. 

രണ്ടു മാസം കൊണ്ട് ഏവർക്കും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ ആകുമെന്നതാണ് ഇംഗ്ലീഷ് പ്ലസ് നൽകുന്ന ഉറപ്പ്. രണ്ടു മാസത്തെ കോഴ്സിന് ശേഷം നാല് മാസം കൂടി കോഴ്സ് കാലയളവിലേത് പോലെ തന്നെ പേർസണൽ ട്രെയ്‌നറുടെ സേവനം പഠിക്കുന്നവർക്ക് ലഭ്യമാകും. ഇത് ഭാഷ സ്ഥിരമായി ഉപയോഗിച്ച് അതിൽ മികവ് നേടാനും സഹായിക്കും. 

വളരെ ഭംഗിയായി ഇംഗ്ലീഷ് മനസ്സിലാക്കുവാനും എഴുതുവാനും സാധിക്കുന്ന ഒരാൾക്ക് സുഗമമായി ഈ ഭാഷയിൽ സംസാരിക്കാൻ സാധിക്കണമെന്നില്ല. അവിടെയാണ് ഇംഗ്ലീഷ് പ്ലസിന്റെ പ്രാധാന്യം. നിത്യ ജീവിതത്തിലും ജോലി സ്ഥലത്തുമെല്ലാം സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ പ്രയോഗങ്ങളാണ് രസകരമായ രീതിയിൽ വാട്ട്സ് ആപ്പ് ക്ലാസ്സുകളായി എത്തുന്നത്. അതിനാൽ തന്നെ പഠന സമയം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.  ക്ലാസ്സുകൾ നഷ്ടപ്പെട്ടാൽ നിങ്ങളുടെ സൗകര്യം പോലെ വീണ്ടും അറ്റൻഡ് ചെയ്യാവുന്നതാണ്. 

ഓരോരുത്തർക്കും ഇംഗ്ലീഷ് ഭാഷയിൽ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസ്സുകൾ. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും. ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സകൾ ഉള്ളത് എന്നത് വ്യക്തിപരമായ മികവ് വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും. ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി ഇംഗ്ലീഷ് പ്ലസ് ഉറപ്പു വരുത്തുന്നത്. 

ഓരോരുത്തരുടെയും സൗകര്യം പോലെ ട്രെയിനറെ അങ്ങോട്ട് വിളിക്കാനും ഭാഷ ഉപയോഗിക്കുന്നതിൽ വേണ്ടത്ര പരിശീലനം നേടാനുമുള്ള സൗകര്യവും ലഭ്യമാണ്. ഗ്രാമറിനും പദസമ്പത്തിനും അപ്പുറം ഒഴുക്കോടെ ഭാഷ സംസാരിക്കുന്നതിനാണ് ഇംഗ്ലീഷ് പ്ലസ് പ്രാധാന്യം നൽകുന്നത്. ഗ്രാമർ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ ഒരിക്കലും ആത്മവിശ്വാസത്തോടെ സുഗമമായി ഭാഷ കൈകാര്യം ചെയ്യാൻ ആവില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു സമീപനത്തിന് പിന്നിൽ. ഇത്തരത്തിൽ തുടർച്ചയായുള്ള പരിശീലനം നിങ്ങൾക്ക് മടി അകറ്റുന്നതിനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആർജ്ജവം നേടുന്നതിനും സഹായകമാകും.

click me!