ഐപിഒയ്ക്ക് മുൻപ് സിഎഫ്ഒയെ നിയമിക്കാൻ എൽഐസി, വിജ്ഞാപനം പുറപ്പെടുവിച്ചു

By Web TeamFirst Published Sep 28, 2021, 10:35 PM IST
Highlights

ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും എൽഐസിയുടേതെന്നാണ് കരുതപ്പെടുന്നത്.om

ദില്ലി : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഐപിഒക്ക് മുൻപായി പുതിയ സിഎഫ്ഒയെ നിയമിക്കുന്നു. ഇതിനുള്ള വിജ്ഞാപനം കോർപ്പറേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെയാകും എൽഐസിയുടെ ഐപിഒ നടക്കുക.

 ഈ വർഷം ആദ്യം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സിഇഒയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിഎഫ്ഒയുടെ നിയമനവും വരുന്നത്. എൽഐസിയുടെ അഞ്ച് മുതൽ 10 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ചു 900 ബില്യൺ രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മൂല്യനിർണയ നടപടികളാണ് ഇപ്പോൾ എൽഐസിയിൽ പുരോഗമിക്കുന്നത്.

ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും എൽഐസിയുടേതെന്നാണ് കരുതപ്പെടുന്നത്. എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്, ഗോൾഡ്മാൻ സാക്സ്, സിറ്റി ഗ്രൂപ്പ് എന്നിവയടക്കം പത്ത് ബാങ്കുകളെ ഇതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

 നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ, കോർപ്പറേഷൻ സ്വകാര്യവൽക്കരണത്തിന് നീങ്ങുമ്പോൾ എതിർപ്പുകളും ശക്തമാണ്. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഉറച്ചു തന്നെ മുന്നോട്ടു പോവുകയാണ്. ഏറ്റവുമൊടുവിൽ സിറിൽ അമർചന്ത്‌ മംഗൾദാസിന്റെ പേര് എൽഐസി ഐപിഒയുടെ മുഖ്യ നിയമോപദേഷ്ടാവായി കേന്ദ്രം ഷോർട്ലിസ്റ്റ് ചെയ്തിരുന്നു.
 

click me!