ഇന്ത്യയ്ക്ക് എഫ് -21 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍, വരാന്‍ പോകുന്നു വന്‍ പ്രതിരോധ കരാര്‍

By Web TeamFirst Published Sep 30, 2019, 4:38 PM IST
Highlights

യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോടൈപ്പുകളും പ്ലാന്‍റില്‍ നിര്‍മിക്കുന്നുണ്ട്.

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സിന് എഫ്-21 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ വിമാന നിര്‍മാണ ഭീമന്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ പ്രാഥമിക താൽപര്യപത്രം സമർപ്പിച്ചു. ടാറ്റയുമായി സഹകരിച്ച് നിലവില്‍ ഇന്ത്യയില്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ വിമാന ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്. 

ഹൈദരാബാദ് സ്ഥാപിച്ചിരിക്കുന്ന ജെവി പ്ലാന്‍റില്‍ എഫ് -16 യുദ്ധവിമാനങ്ങളുടെ ചിറകുകള്‍ നിര്‍മിക്കാനാണ് പദ്ധതി. യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോടൈപ്പുകളും പ്ലാന്‍റില്‍ നിര്‍മിക്കുന്നുണ്ട്.

ഫ്രഞ്ച് കമ്പനിയായ ദസോ, ബോയിംഗ്, റഷ്യന്‍ മിഗ് 35 തുടങ്ങിയവരോടാണ് മത്സരിക്കേണ്ടി വരുന്നതെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ വ്യക്തമാക്കി. 184 ബില്യൺ യുഎസ് ഡോളർ കരാറിൽ 114 ആധുനിക യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള വിമാന നിര്‍മാണക്കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന താല്‍പര്യപത്രം ക്ഷണിച്ചതായി ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേഴ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!