വിപണിയെ അതിശയിപ്പിച്ച് മാരുതി സുസുക്കി, കയറ്റുമതിയിൽ വൻ വർധന; ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് പ്രതിസന്ധിയാകുന്നു

Web Desk   | Asianet News
Published : Sep 01, 2021, 09:21 PM ISTUpdated : Sep 01, 2021, 09:34 PM IST
വിപണിയെ അതിശയിപ്പിച്ച് മാരുതി സുസുക്കി, കയറ്റുമതിയിൽ വൻ വർധന; ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് പ്രതിസന്ധിയാകുന്നു

Synopsis

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് 2021 ഓഗസ്റ്റിൽ കമ്പനിയുടെ വിൽപ്പന അളവിനെ ബാധിച്ചു. പ്രതികൂല ആഘാതം പരിമിതപ്പെടുത്താൻ കമ്പനി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) 2021 ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തി. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് നേരിടുന്ന ഘട്ടത്തിലുളള കമ്പനിയുടെ ഈ മുന്നേറ്റം വ്യവസായ രംഗത്തെ അമ്പരപ്പിച്ചി‌‌ട്ടുണ്ട്. 1,30,699 യൂണിറ്റുകളാണ് കമ്പനി ഓ​ഗസ്റ്റ് മാസം വിറ്റഴിച്ചത്.  

കഴിഞ്ഞ വർഷം ഇതേ മാസം 1,24,624 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐഎൽ) പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ആഭ്യന്തര വിൽപ്പന 1,10,080 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 1,16,704 യൂണിറ്റായിരുന്നു. ആറ് ശതമാനം ഇടിവാണ് ആഭ്യന്തര വിൽപ്പനയിൽ കമ്പനിക്കുണ്ടായത്. 

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് 2021 ഓഗസ്റ്റിൽ കമ്പനിയുടെ വിൽപ്പന അളവിനെ ബാധിച്ചു. പ്രതികൂല ആഘാതം പരിമിതപ്പെടുത്താൻ കമ്പനി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും മാരുതിയു‌ടേത് മികച്ച പ്രകടനമായാണ് ഈ രം​ഗത്തെ വിദ​ഗ്‌ധർ വിലയിരുത്തുന്നത്. 

ആൾട്ടോ, എസ്-പ്രെസോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 20,461 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 19,709 യൂണിറ്റായിരുന്നു.

എന്നാൽ, വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലാനോ, ഡിസയർ ടൂർഎസ് എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വിൽപ്പന കഴിഞ്ഞ മാസം 45,577 യൂണിറ്റായി കുറഞ്ഞു. 2020 ഓഗസ്റ്റിൽ ഇത് 61,956 യൂണിറ്റായിരുന്നു.

മിഡ്-സൈസ് സെഡാൻ സിയാസ് 2,146 യൂണിറ്റ് വിൽപ്പന നടത്തി, കഴിഞ്ഞ വർഷം ഇത് 1,223 യൂണിറ്റായിരുന്നു.

എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എക്സ്എൽ 6, ജിപ്സി എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിൾസ് വിൽപ്പന 24,337 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 21,030 യൂണിറ്റായിരുന്നു.

ലൈറ്റ് കൊമേഴ്സ്യൽ വാഹനമായ സൂപ്പർ കാരിയുടെ വിൽപ്പന 2,588 യൂണിറ്റാണ്. 2020 ഓഗസ്റ്റിൽ ഇത് 2,292 യൂണിറ്റായിരുന്നു. വാഹന കയറ്റുമതിയിൽ മാരുതി സുസുക്കി വലിയ മുന്നേറ്റം നടത്തി. ഈ വർഷം ഓഗസ്റ്റിൽ കയറ്റുമതി 20,619 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇത് 7,920 യൂണിറ്റായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ