കച്ചവടം കൂട്ടി മാരുതി സുസുക്കി, ഒക്ടോബറില്‍ ഇന്ത്യന്‍ കാര്‍ മേക്കറിന്‍റെ വന്‍ മുന്നേറ്റം; ചെറിയ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ്

Published : Nov 01, 2019, 04:39 PM ISTUpdated : Nov 01, 2019, 04:45 PM IST
കച്ചവടം കൂട്ടി മാരുതി സുസുക്കി, ഒക്ടോബറില്‍ ഇന്ത്യന്‍ കാര്‍ മേക്കറിന്‍റെ വന്‍ മുന്നേറ്റം; ചെറിയ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ്

Synopsis

ആഭ്യന്തര വില്‍പ്പനയിലും 4.5 ശതമാനത്തിന്‍റെ വളര്‍ച്ച കമ്പനി പ്രകടിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്. മുന്‍ വര്‍ഷം സമാനമാസം ഇത് 1,38,100 യൂണിറ്റുകളായിരുന്നു. ആൾട്ടോ, വാഗൺ ആർ, പുതുതായി പുറത്തിറക്കിയ എസ്-പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 28,537 യൂണിറ്റാണ്. 

മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് ഒക്ടോബര്‍ മാസത്തില്‍ വിപണിയില്‍ മുന്നേറ്റം നടത്തി. ഒക്ടോബര്‍ മാസത്തില്‍ ആകെ 1,53,435 യൂണിറ്റുകള്‍ വില്‍പ്പന നടത്തി മാരുതി സുസുക്കി മുന്‍ വര്‍ഷത്തെക്കാള്‍ 4.5 ശതമാനം വിപണിയില്‍ മുന്നേറി. 2018 ഒക്ടോബറില്‍ കമ്പനിയുടെ ആകെ വില്‍പ്പന 1,44,277 യൂണിറ്റുകളായിരുന്നു. 

ആഭ്യന്തര വില്‍പ്പനയിലും 4.5 ശതമാനത്തിന്‍റെ വളര്‍ച്ച കമ്പനി പ്രകടിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്. മുന്‍ വര്‍ഷം സമാനമാസം ഇത് 1,38,100 യൂണിറ്റുകളായിരുന്നു. ആൾട്ടോ, വാഗൺ ആർ, പുതുതായി പുറത്തിറക്കിയ എസ്- പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 28,537 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇത് 32,835 യൂണിറ്റായിരുന്നു. 13.1 ശതമാനം ഇടിവാണ് ഈ വിഭഗത്തിലുണ്ടായത്. 

കോംമ്പാക്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തു. 15.9 ശതമാനത്തിന്‍റെ വളര്‍ച്ചായാണ് ഈ വിഭാഗത്തിലെ മോഡലുകളുടെ കാര്യത്തിലുണ്ടായത്. സ്വിഫ്റ്റ്, സെലേറിയോ, ബെലേനോ തുടങ്ങിയ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ നിന്ന് ഒക്ടോബറില്‍ 75, 094 യൂണിറ്റുകള്‍ വിറ്റുപോയി. 2018 ഒക്ടോബറില്‍ ഇത് 64, 789 യൂണിറ്റുകളായിരുന്ന സ്ഥാനത്താണിത്.

മിഡ്- സൈസ് സെഡാൻ സിയാസ് 2,371 യൂണിറ്റ് വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,892 യൂണിറ്റായിരുന്നു. 39.1 ശതമാനം ഇടിവ്.

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽ‌പന 23,108 യൂണിറ്റായി ഉയര്‍ന്നു. മുൻ‌വർഷം ഇത് 20,764 യൂണിറ്റായിരുന്നു. ഒക്ടോബറിൽ കയറ്റുമതി 5.7 ശതമാനം ഉയർന്ന് 9,158 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,666 യൂണിറ്റായിരുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി.
 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്