മില്‍മ പാലിന് വില കൂടും, പുതുക്കിയ നിരക്കുകള്‍ ഈ രീതിയില്‍

Published : Sep 16, 2019, 12:05 PM IST
മില്‍മ പാലിന് വില കൂടും, പുതുക്കിയ നിരക്കുകള്‍ ഈ രീതിയില്‍

Synopsis

എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും. 

തിരുവനന്തപുരം: മിൽമ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോർഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വർദ്ധന ശനിയാഴ്ച മുതലാണ് നിലവിൽ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും. 

ഇതോടെ ഇളം നീല കവർ പാലിന് ലിറ്ററിന് 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന് ലിറ്ററിന് 41 ൽ നിന്ന് 45 രൂപയുമാകും. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ