Muthoottu Mini : സമൂഹ മാധ്യമങ്ങളിൽ പുത്തൻ തരംഗമായി മുത്തൂറ്റ് മിനിയുടെ ഏറ്റവും പുതിയ പരസ്യ ചിത്രം

Published : Jan 13, 2022, 12:28 PM ISTUpdated : Jan 13, 2022, 12:38 PM IST
Muthoottu Mini : സമൂഹ മാധ്യമങ്ങളിൽ പുത്തൻ തരംഗമായി മുത്തൂറ്റ് മിനിയുടെ ഏറ്റവും പുതിയ പരസ്യ ചിത്രം

Synopsis

തൻ്റെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി,അവതരിപ്പിക്കേണ്ട വിഷയം ഏറ്റവും മനോഹരമായി ചിത്രീകരിക്കാൻ പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന് സാധിച്ചു...

സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മുത്തൂറ്റ് മിനി (Muthoottu Mini) യുടെ ഏറ്റവും പുതിയ പരസ്യചിത്രം. സ്വപ്നങ്ങൾക്കും സ്വപ്ന സാഫല്യത്തിനും പ്രാധാന്യം കൊടുത്ത്, മാറ്റപെടേണ്ട ചില സമ്പ്രദായങ്ങൾക്കെതിരെ വളരെ ലളിതമായി പ്രതികരിക്കുന്നതാണ് ഈ പരസ്യ ചിത്രം (Ad Film). ഇന്നത്തെ തലമുറയുടെ ശബ്ദം ഒരു പെൺകുട്ടിയുടെ സ്വപ്നത്തിലൂടെ ചർച്ച ചെയ്യപ്പെട്ടിടത്താണ് ഈ പരസ്യ ചിത്രം വിജയിച്ചത്. യുട്യൂബിൽ മാത്രം രണ്ട് ദശലക്ഷത്തിൽ അധികം ആളുകളാണ് ഇതിനകം ഈ പരസ്യ ചിത്രം കണ്ടത്.

തൻ്റെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി,അവതരിപ്പിക്കേണ്ട വിഷയം ഏറ്റവും മനോഹരമായി ചിത്രീകരിക്കാൻ പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന് സാധിച്ചു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഛായാഗ്രാഹകൻ. ജോമോൻ ടി ജോണിൻ്റെ ചിത്രീകരണ മികവും ലഡാക്കിൻ്റെ പശ്ചാത്തല സൗന്ദര്യവും വിഷയാവതരണത്തിൻ്റെ മാറ്റ് കൂട്ടി. 

പരസ്യ ചിത്രം വൈറലാകുമ്പോൾ കമ്പനി മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് തൻ്റെ സന്തോഷം മറച്ചുവച്ചില്ല. " കാലഹരണപ്പെട്ട സാമൂഹിക സമ്പ്രദായങ്ങളെ മാറ്റി നിർത്തി, വിവേകമുള്ള ഒരു സമൂഹത്തിന് തങ്ങളുടെ സ്വപ്നങ്ങൾക്ക് ഒപ്പം മുന്നേറാനുള്ള ഊർജ്ജം പകർന്നുകൊണ്ട്, സ്ത്രീ പുരുഷ ഭേദമന്യേ സാധാരണക്കാരൻ്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയെന്ന കമ്പനിയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഇതിലൂടെ ശ്രമിച്ചിട്ടുള്ളത്, സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യുക, പരിമിതികളില്ലാതെ; നിങ്ങളും നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്” - മാത്യു മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് മിനി എന്നും നിങ്ങളോടൊപ്പം എന്ന കമ്പനിയുടെ പരസ്യ വാചകം വീണ്ടും ഓർമ്മപ്പെടുത്തുവാനും പുത്തൻ തലമുറയുടെ നേത്രത്വത്തിൽ പുതു ആശയങ്ങൾ സാധ്യമാക്കാനും കമ്പനിക്ക് ഇതിലൂടെ കഴിയുന്നു.

 കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://bit.ly/34ACioX

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ