മനംമയക്കുന്ന ഓഫറുകൾ, 7000 ബ്രാന്റുകൾ; മിന്ത്രയിൽ ഫാഷൻ ഫെസ്റ്റിവൽ വരുന്നു

Web Desk   | Asianet News
Published : Sep 24, 2021, 09:17 PM ISTUpdated : Sep 24, 2021, 09:34 PM IST
മനംമയക്കുന്ന ഓഫറുകൾ, 7000 ബ്രാന്റുകൾ; മിന്ത്രയിൽ ഫാഷൻ ഫെസ്റ്റിവൽ വരുന്നു

Synopsis

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫർ കാലം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരേപോലെ സന്തോഷം നിറഞ്ഞതാക്കാനാണ് കമ്പനിയുടെ ശ്രമം. 

ദില്ലി: വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫാഷൻ ഓൺലൈൻ റീട്ടെയിലിം​ഗ് വിഭാഗമായ മിന്ത്ര തങ്ങളുടെ ഏറ്റവും വലിയ ഫാഷൻ ഫെസ്റ്റിവലിന്റെ (fashion festival) തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ മൂന്ന് മുതൽ പത്ത് വരെയാണ് ഫെസ്റ്റിവൽ. മിന്ത്ര ഇൻസൈഡേർസ്, മിന്ത്ര ലോയൽറ്റി പ്രോഗ്രാം (myntra loyalty program) അംഗങ്ങൾ എന്നിവർക്കെല്ലാം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കൂടി ഓഫറുകൾ ലഭിക്കും. 

ബിഗ് ഫാഷൻ ഫെസ്റ്റിവലിന്റെ പുതിയ എഡിഷനിൽ 7000 ബ്രാന്റുകളാണ് പങ്കെടുക്കുക. പത്ത് ലക്ഷത്തിലേറെ സ്റ്റൈലുകൾ ഉണ്ടാവും. രാജ്യത്തെ ഉത്സവ സീസണിനെ തങ്ങളുടേതാക്കാനുള്ള വമ്പൻ തയ്യാറെടുപ്പിലാണ് കമ്പനി.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫർ കാലം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരേപോലെ സന്തോഷം നിറഞ്ഞതാക്കാനാണ് കമ്പനിയുടെ ശ്രമം. 11 ലക്ഷം പുതിയ ഉപഭോക്താക്കൾ ഇക്കുറിയെത്തും എന്ന പ്രതീക്ഷയിലാണ് മിന്ത്ര. പുതുതായി മിന്ത്രയിലെത്തുന്നവർക്ക് ആയിരം രൂപയുടെ കൂപ്പണുകളും ലഭിക്കും. ഇതുപയോഗിച്ച് ഭാവിയിൽ എല്ലാ കാറ്റഗറികളിൽ നിന്നുമായി ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം കൂടി ലഭിക്കും.

പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് ഫ്രീ ഷിപ്പിങ് ഓഫറും ഉണ്ട്. ഇതിന് പുറമെ ആദ്യത്തെ പർച്ചേസിന് വേറെയും സർപ്രൈസുകൾ പുതിയ ഉപഭോക്താക്കൾക്കായി ഒളിച്ചുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മിന്ത്ര ബിഗ് ഫാഷൻ ഫെസ്റ്റിവൽ നടത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 1.4 കോടി പേർ ഉൽപ്പന്നങ്ങൾ വാങ്ങി. ഈ വർഷം ബിഗ് ഫാഷൻ വീക്കിനെ കൂടുതൽ മികവുറ്റതാക്കാനാണ് ശ്രമമെന്ന് മിന്ത്ര വ്യക്തമാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ